ഫൊ​ക്കാ​ന കാ​ല​ഹാ​രി ക​ൺ​വെ​ൻ​ഷ​ൻ കി​ക്കോ​ഫ് 10ന്
Saturday, May 3, 2025 12:19 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന കാ​ല​ഹാ​രി ക​ൺ​വെ​ൻ​ഷ​ൻ കി​ക്കോ​ഫ്, ഫൊ​ക്കാ​നാ ലോ​ഗോ ലോ​ഞ്ചിം​ഗ്, മ​തേ​ർ​സ് ഡേ ​ആ​ഘോ​ഷം എ​ന്നി​വ സം​യു​ക്‌​ത​മാ​യി ഈ ​മാ​സം 10ന് ​ഉ​ച്ച​യ്ക്ക് 12 മു​ത​ൽ സെ​ന്‍റ് ജോ​ർ​ജ് സീ​റോ​മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (408 Getty Avenue, Paterson, NJ 07503) വ​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ട് ന​ട​ത്തു​ന്ന​താ​ണ് എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

2026 ഓ​ഗ​സ്റ്റ് 6, 7, 8, 9 തീ​യ​തി​ക​ളി​ൽ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടാ​ണ് ഫൊ​ക്കാ​ന​യു​ടെ ക​ൺ​വെ​ൻ​ഷ​ന്‍റെ വേ​ദി. അ​മേ​രി​ക്ക​യി​ൽ നി​ന്നും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പ്ര​തി​നി​ധി​ക​ളും വി​ശി​ഷ്‌​ട വ്യ​ക്തി​ക​ളും ഇ​തി​ൽ പ​ങ്കെ​ടു​ക്കും.

ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തു​വാ​നാ​ണ് ഫൊ​ക്കാ​ന ക​മ്മി​റ്റി ത​യാ​ർ എ​ടു​ക്കു​ന്ന​ത്. ര​ജി​സ്‌​ട്രേ​ഷ​ൻ ര​ണ്ടു പേ​ർ​ക്ക് 1200 ഡോ​ള​റും നാ​ലു പേ​ർ അ​ട​ങ്ങു​ന്ന ഫാ​മി​ലി​ക്ക് (അ​ച്ഛ​ന​മ്മ​മാ​ർ ര​ണ്ടു കു​ട്ടി​ക​ൾ) 1500 ഡോ​ള​റു​മാ​ണ്. 2200 ഡോ​ള​ർ ചെ​ല​വു​ള്ള ഫാ​മി​ലി ര​ജി​സ്ട്രേ​ഷ​നാ​ണ് 1500 ഡോ​ള​റി​ന് ന​ൽ​കു​ന്ന​ത്.



ഡി​സം​ബ​ർ വ​രെ മാ​ത്ര​മേ ഈ ​റേ​റ്റി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ക​യു​ള്ളൂ. ഇ​ത്ര​യും വി​ശാ​ല​മാ​യ ഒ​രു വേ​ദി​യി​ൽ ഈ ​ഒ​രു ചി​ന്താ​ഗ​തി​യോ​ടു സം​ഘ​ട​ന​ക​ളൊ​ന്നും മു​ൻ​പ് ഇ​ങ്ങ​നെ ഒ​രു ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​യ​താ​യി തോ​ന്നു​ന്നി​ല്ലെ​ന്ന് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

മി​ക​ച്ച റി​സോ​ർ​ട്ട് ആ​യ​തി​നാ​ൽ ചെ​ല​വ് കൂ​ടു​മെ​ങ്കി​ലും എ​ല്ലാ​വ​ർക്കും സ്വീ​കാ​ര്യ​മാ​യ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​ന്ന​ത്, കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു ഒ​രു ച​രി​ത്ര ക​ൺ​വ​ൻ​ഷ​ൻ ആ​ക്കു​വാ​ൻ ആ​ണ് ഫൊ​ക്കാ​ന ശ്ര​മി​ക്കു​ന്ന​ത് എ​ന്ന് ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​ൻ അ​റി​യി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്‌​തു പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും നാ​ലു ദി​വ​സ​ത്തെ വാ​ട്ട​ർ പാ​ർ​ക്ക് ഫ്രീ ​ആ​യി​രി​ക്കും, ഒ​രു ഫാ​മി​ലി ക​ൺ​വെ​ൻ​ഷ​ൻ ത​ന്നെ​യാ​യി​രി​ക്കും കാ​ല​ഹാ​രി ക​ൺ​വെ​ൻ​ഷ​ൻ, ഫു​ഡ്, വാ​ട്ട​ർ പാ​ർ​ക്ക്, അ​ക്കോ​മ​ഡേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പെ​ട​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ പാ​ക്കേ​ജ്.

അ​തു​പോ​ലെ ത​ന്നെ വ​ള​രെ അ​ധി​കം പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഔ​ട്ട്‌ലെ​റ്റ് സ്റ്റോ​റു​ക​ൾ അ​ടു​ത്ത് ത​ന്നെ​യു​ള്ള​ത് എ​ന്ന് ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി അ​റി​യി​ച്ചു.

ഫൊ​ക്കാ​ന ക​ൺ​വെ​ൻ​ഷ​ൻ കി​ക്കോ​ഫ് അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫൊ​ക്കാ​ന ക​മ്മി​റ്റി എ​ന്ന് ഫൊ​ക്കാ​ന എ​ക്സി. ക​മ്മി​റ്റി​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ട്ര​സ്റ്റീ ബോ​ർ​ഡും അ​റി​യി​ച്ചു.