Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അഭിമാനക്കൊടുമുടിയിൽ...
എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയാണ് സഫ്രീന ലത്തീഫ്. ചരിത്രത്തിലേക്കു നടന്നുകയറുന്പോൾഅവരെ മനസ് പലവട്ടം പിന്നോട്ടുവലിച്ചു. പക്ഷേ നിശ്ചയദാർഢ്യത്തിന്റെ വെളിച്ചം അവർക്കുമുന്നിൽ തെളിഞ്ഞു... ഒരു സ്വപ്നം സഫലമായി...
ഖുംബു ഐസ്ഫോൾ. സമയം പുലർച്ചെ രണ്ട്.സഫ്രീനയും സംഘവും അർധരാത്രി ബേസ് ക്യാന്പിൽനിന്ന് ആരംഭിച്ച യാത്രയാണ്.
ഇവിടെ പത്തുനില കെട്ടിടത്തിന്റെ ഉയരത്തിൽ മഞ്ഞുകട്ടകൾ അടിഞ്ഞുകിടക്കുന്ന സ്ഥലത്തുകൂടി റോപ്പിൽ പിടിച്ചുകയറുകയും മറുവശത്തെത്തുന്പോൾ ഉൗർന്നിറങ്ങുകയും വേണം. ക്രാംപോണ്‍സ് ഘടിപ്പിച്ച ബൂട്ട്സിട്ട് ഓരോ അടിവച്ച് മുന്നോട്ട്. അതീവശ്രദ്ധയോടെയല്ലെങ്കിൽ മഞ്ഞുപാളികളിലേക്ക് കാലുകൾ പൂഴ്ന്നുപോകും.
ഇവിടെയെത്തിയ നിമിഷം സഫ്രീനയൊന്നു പകച്ചു. ഒരു പാനിക് അറ്റാക്ക്. ഇനി ഒരിടപോലും മുന്നോട്ടുവയ്യെന്ന് മനസ് അലറിവിളിക്കുന്നു. ശ്വാസംപിടിച്ച് ഹൃദയമിടിപ്പെണ്ണി അല്പനേരം.
ഷെർപ്പ ധൈര്യം പകരാനെത്തി. മുന്നിലുള്ളത് വലിയ ലക്ഷ്യമാണ്. പിടിവിട്ടുകൂടാ. വെല്ലുവിളികൾ മറികടന്ന് സഫ്രീന മുന്നോട്ട്... അങ്ങനെ, എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളിവനിതയെന്ന ബഹുമതി സഫ്രീന ലത്തീഫിന്. അഭിമാന നിമിഷം.
ഉയരങ്ങൾ തേടി..
സഫ്രീനയ്ക്കും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷെമീലിനും സാഹസിക പർവതാരോഹണം ഹൃദയവികാരമാണ്.
ആഫ്രിക്കയിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ജാരോ (5,895 മീറ്റർ) കീഴടക്കിയപ്പോൾ സഫ്രീനയുടെ മനസിൽ ഒരു സ്വപ്നം മൊട്ടിട്ടു- എവറസ്റ്റ്!2022ൽ അർജന്റീനയിലെ അക്കോൻകാഗ്വ (6,961 മീറ്റർ), 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീറ്റർ) എന്നീ കൊടുമുടികളുടെ നെറുകയിലെത്തിയതോടെ കൂടുതൽ ത്രില്ലിലായി.
വൈകാതെ പരിശീലനം തുടങ്ങി. ഖസാക്കിസ്ഥാനിലെ ഉയരംകൂടിയ മഞ്ഞുപർവതങ്ങളിലായിരുന്നു പരിശീലനച്ചുവടുകൾ. അതു പൂർത്തിയായതോടെ എവറസ്റ്റിൽ ദേശീയപതാക പാറിക്കാനുള്ള ആത്മവിശ്വാസമായി. ഭർത്താവ് ഷെമീലിനൊപ്പമുള്ള പർവതാരോഹണമായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പരിശീലനത്തിനിടെയുണ്ടായ പരിക്കുമൂലം ഷെമീലിന് എവറസ്റ്റ് കയറാനായില്ല.
തുടക്കം ഖത്തറിൽനിന്ന്
കഴിഞ്ഞ ഏപ്രിലിൽ ഖത്തറിൽനിന്നാണ് സഫ്രീന എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത്. 12ന് നേപ്പാളിലെ ലുക്ല എയർപോർട്ടിൽ എത്തി. എലീറ്റ് എക്സ്പെഡ് എന്ന പർവതാരോഹണ സംഘത്തിനൊപ്പമായിരുന്നു യാത്ര. അവിടെനിന്ന് ഏഴുദിവസത്തെ ദൂരമുണ്ട് എവറസ്റ്റ് ബേസ് ക്യാന്പിലേക്ക്.
സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ ഉയരത്തിലാണ് ബേസ് ക്യാന്പ്. അവിടെ ഏതാനും ദിവസം തങ്ങി. കൊടുമുടിയോടും കാലാവസ്ഥയോടും പൊരുത്തപ്പെടാനായിരുന്നു ഇത്. ഗൈഡ് അനൂപ് ഷെർപ്പയുടെ നിർദേശങ്ങൾ പാലിച്ച് അതികഠിനമായ പരിശീലനം തുടർന്നു.
റൊട്ടേഷൻ ക്ലൈംബിംഗ്
രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം ഖുബു ഐസ്ഫോൾ കടന്ന് ക്യാന്പ് 1, ക്യാന്പ് 2 എന്നിവയിൽ ഓരോദിവസം താമസിച്ച് ക്യാന്പ് 3 വരെ എത്തി.
അവിടെനിന്ന് ബേസ് ക്യാന്പിലേക്കു മടങ്ങി. 7,300 മീറ്റർ ഉയരമുള്ള സ്ഥലത്തോടു സമരസപ്പെടാനായിരുന്നു ഈ റൊട്ടേഷൻ ക്ലൈംബിംഗ്. എവറസ്റ്റിനു മുകളിലെ കാറ്റിന്റെ വേഗവും സമയവും കണക്കാക്കി കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയ അറിയിപ്പു ലഭിച്ചശേഷമായിരുന്നു പിന്നീടുള്ള യാത്ര.
ബേസ് ക്യാന്പിൽനിന്നു ഒരർധരാത്രി ആരംഭിച്ച ആ യാത്രയാണ് തുടക്കത്തിൽ കണ്ടത്. ഖുബു ഐസ്ഫോളിലെ അടർന്നുവീഴുന്ന മഞ്ഞുപാളികൾ സഫ്രീനയുടെ നിശ്ചയദാർഢ്യത്തെ ഒരുനിമിഷം ഹൃദയത്തിൽനിന്ന് അടർത്തി.
തളർന്നില്ല. ഷെർപ്പയുടെ വാക്കുകളിൽ മുറുകെപ്പിടിച്ച് വെല്ലുവിളികൾ മറികടന്ന് ക്യാന്പ് മൂന്നിലേക്ക്. ക്യാന്പ് രണ്ടിൽനിന്ന് 14 മണിക്കൂർ കയറിയാണ് ഇവിടെയെത്തിയത്.
7,200 മീറ്റർ ഉയരമുള്ള ഇവിടെയെത്തിയപ്പോൾ മേയ് 16.
മരണമുനന്പിൽ
ഒരിക്കൽക്കൂടി സഫ്രീന തരിച്ചുനിന്നു, മനസൊന്നു പതറി. മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഒരു മൃതദേഹം കണ്ടപ്പോഴായിരുന്നു അത്. മരണമുനന്പിലേക്കുള്ള അതിസാഹസികമായ യാത്രയ്ക്കിടെയായിരുന്നു സഫ്രീന അപ്പോൾ.
ഉയരം 8,000 മീറ്റർ. ക്യാന്പ് 4നു മുകളിലുള്ള ഈ ഭാഗത്തിന്റെ പേരാണ് ഡെത്ത് സോണ്‍. പേരുപോലെ മരണം ചൂഴ്ന്നുനിൽക്കുന്നയിടം. വഴിയിൽ മൃതദേഹം കാണുന്നത് അത്രയപൂർവമല്ല. ആത്മധൈര്യം വീണ്ടെടുത്ത് ഫിനിഷിംഗ് പോയിന്റിനെ മനസിലുറപ്പിച്ച് സഫ്രീന അവസാന ഒരുക്കം തുടങ്ങി.
എവറസ്റ്റിൽ, തലയെടുപ്പോടെ
ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിച്ചെന്നപോലെ, സർവശക്തിയും സമാഹരിച്ച് സമ്മിറ്റ് പുഷ് എന്നുവിളിക്കുന്ന എവറസ്റ്റിന്റെ മുകളിൽ സഫ്രീന കാൽതൊട്ടു.
സൗത്ത് സമ്മിറ്റിൽനിന്ന് റിയൽ സമ്മിറ്റിലേക്ക് ഹിലാരി സ്റ്റെപ്പിലുള്ള റിഡ്ജിലൂടെ റോപ്പിൽ പിടിച്ച് മുന്നോട്ട്. മേയ് 18ന് നേപ്പാൾ സമയം 10.25നാണ് സ്വപ്നതുല്യമായ ലക്ഷ്യത്തിലെത്തിയത്. എല്ലാം മറന്ന് 45 മിനിറ്റോളം എവറസ്റ്റിനു മുകളിൽ നിന്നപ്പോൾ കണ്മുന്നിൽ ഇതൾവിരിഞ്ഞത് കാഴ്ചയുടെ അപൂർവ വിരുന്ന്.
ഹിമഗിരിയുടെ അനുപമസൗന്ദര്യം ആവോളം ആസ്വദിക്കുക, ഒപ്പം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുക- സഫ്രീനയുടെ മനസിൽ വികാരങ്ങളുടെ വേലിയേറ്റമായിരുന്നു. ദൃശ്യങ്ങൾ കാമറയിലാക്കി നെടുവീർപ്പിടുന്പോൾ കവി നാലപ്പാട്ട് നാരായണ മേനോന്റെ ഈരടികൾ മനസിൽ അലയടിച്ചു- അനന്തമജ്ഞാതമവർണനീയം...
ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതത്തിൽനിന്നു മാത്രമേ വിജയമുണ്ടാകൂ എന്നാണ് സഫ്രീനയുടെ കാഴ്ചപ്പാട്. തലശേരി പുന്നോൽ പി.എം. അബ്ദുൾ ലത്തീഫ്- കെ.പി. സുബൈദ ദന്പതികളുടെ മകളാണ് സഫ്രീന. കണ്ണൂർ സ്വദേശിയാണ് ഭർത്താവ് ഡോ. ഷെമീൽ. മകൾ മിൽഖ. അടുത്ത കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മലയാളികളുടെ അഭിമാനതാരം ഇപ്പോൾ.
ആശയൊരാകാശം!
ഒരുപാടൊരുപാടു വിജയങ്ങള്‍ നേടിയശേഷം ജീവിതത്തിന്റെ സായാഹ്നത്തിലിരുന്ന് പോയകാലം നന്ദിയോടെ ഓര്ക്കാനാവുകയെന്നത്
ജിഞ്ചി കോട്ടയുടെ "പഞ്ച്'
ബ്രിട്ടീഷുകാർ കിഴക്കിന്റെ ട്രോയ് എന്നും ഛത്രപതി ശിവജി ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ടയെന്നും വിശേഷിപ്പിച്ച ജിഞ്
ആ നിശബ്ദവിപ്ലവത്തിനു മാഗ്സസേ തിളക്കം
സാമൂഹ്യ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്കൊപ്പം നിന്ന സഫീനയുടെ
അറിവാകാശം
ബഹിരാകാശ വ്യോമയാന പദ്ധതികള്‍ക്കായും പഠനപര്യവേക്ഷണങ്ങൾക്കായും അമേരിക്ക സ്ഥാപിച്ച നാസ ലോകത്തെ ഇത്തരത്തിലുള്ള ഏ
കേരളത്തെ സ്നേഹിച്ച എത്യോപ്യൻ ചക്രവർത്തി
കേരളത്തെയും മലയാളികളെയും ഏറെയിഷ്ടപ്പെട്ട എത്യോപ്യൻ ചക്രവർത്തിയുടെ ഓർമകൾക്ക് അന്‍പതു വയസ്
1940കളിലെ
പ്രണയക്കടലാഴങ്ങളിൽ...
മലയാളത്തിലെ ആദ്യ ക്യാന്പസ് നോവലായ ഉൾക്കടൽപ്രകാശിതമായിട്ട് അരനൂറ്റാണ്ട്
കൈകാലുകളിൽ ചങ്ങല വീണ കാമു
മനംനിറച്ച് നാഗാ വസന്തോത്സവം
നാഗാലാൻഡിലെ പതിനേഴ് ഗോത്രവിഭാഗങ്ങൾ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനു
എഴുന്നേൽക്കൂ പക്ഷീ...വാസ്തുവിദ്യാ വിസ്മയമായി ലേപാക്ഷി വീരഭദ്ര ക്ഷേത്രം
കാലത്തിന്റെ മൂകസാക്ഷിയായി ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ലേപാക്ഷി വീര
നൃത്ത ജീവിതം
രണ്ടര പതിറ്റാണ്ടിനുശേഷം ഒരു നർത്തകി വീണ്ടും ചിലങ്കയണിയുക! നടനത്തിന് അവരുടെ മനസും ശരീരവും വീണ്ടും രൂപപ്പെടാൻ അധ
ഇതാ ഒരു അസാധാരണ ഗായകൻ
നാളെ കിഷോർ കുമാറിന്റെ ജന്മവാർഷികദിനമാണ്. ഓഗസ്റ്റ് നാല്.., 96 വർഷങ്ങൾ...! ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ മധ്യപ്ര
വാക്കുകളിലെ വള്ളംകളി
""ഒന്നാം ട്രാക്കിൽ ചമ്പക്കുളം, രണ്ടാം ട്രാക്കിൽ നടുഭാഗം, മൂന്നാം ട്രാക്കിൽ കാരിച്ചാൽ, നാലാം ട്രാക്കിൽ പായിപ്പാട്. നാല് ഗജവീ
എഐ ആരെയെങ്കിലും പ്രണയിക്കുമോ?!
നിർമിതബുദ്ധിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ജീവിതത്തെയും തൊഴിലിനെയും കലയെയും സാഹിത്യത്തെയും അത് ഏതെ
UR HONOUR എന്റെ കക്ഷി സംഗീതപ്രേമിയാണ്
അഭിഭാഷകന്റെ കറുത്ത ഗൗണിട്ട് കോടതിയിൽ നിൽക്കുന്പോഴും റോബിന്റെ മനസിൽ സംഗീതമായിരുന്നു. ഒടുവിൽ കോട്ട് അഴിച്ചുവച്
അഭ്രപാളിയുടെ ആൾരൂപം
ഓസ്കർ പുരസ്കാരങ്ങൾ നൽകാനുള്ള വോട്ടിംഗ് പാനലിലേക്ക് നടൻ കമൽ ഹാസൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടൻ ആയ
ഇതു ചിതൽ തിന്നതല്ല!
ചിതലരിച്ചതിന്റെ ബാക്കി പോലെ കുറെ പേപ്പർ കഷണങ്ങൾ... ഇതെന്തിനാണ് ചുവരിൽ ഒട്ടിച്ചിരിക്കുന്നതെന്ന് അന്പരപ്പോടെ ചിന്
അന്ത്യത്താഴം ആദ്യം
ആയിരക്കണക്കിനു ചിത്രങ്ങൾ പൂർത്തിയാക്കിയ ഈ ചിത്രകാരന്റെ മാസ്റ്റർപീസ് ഏതെന്നു ചോദിച്ചാൽ മറ്റൊരുത്തരമില്ല. ഇത്രയ
തിരുമാറാടിയിലെ പച്ചപ്പട്ടാളം
പത്തു കോടി രൂപ നേടി എന്നതു മാത്രമല്ല അറുപതിനായിരത്തോളം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും ഇവർക്കു സാധിച്ചു. സഞ്ചരിക്ക
കരവിരുതിൽ 98ന്റെ നോട്ടൗട്ട്
പുല്ലാട്ട് തോമസിന്റെ വീട്ടിൽ ചെല്ലുന്ന സന്ദർശകർ കൗതുകംപൂണ്ടു നിൽക്കും. വെറും ചിരട്ടകൾ അവിടെ പൂക്കളായും വിളക്കായു
താമരപ്പൂവിൽ വിരിയും
താമരപ്പൂ പോലെ സുന്ദരംതന്നെയാണ് ഈ ജോലി എന്നു ശ്രീരാഗ്... വധൂവരൻമാർക്ക് കഴുത്തിലണിയാനുള്ള താമരമാലകൾ തേടി, പൂച്ചെണ്
ഞാൻ ഒരു തനി നാട്ടിൻപുറത്തുകാരൻ
ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഇതിനായി നിയമസഭാ ലൈ

അതായിരുന്നു ഗാനമേള!
പാട്ടിനെ എങ്ങനെ ആഘോഷിക്കാമെന്നു കാണിച്ചുതന്നയാളാണ് ഗായകൻ ജോയ് പീറ്റർ. സന്തോഷം, ആഹ്ലാദം, പുതിയ കാലത്തിന്റെ ഭാഷ
പലചരക്കുകടയിൽ നിന്ന് മൾട്ടിനാഷണൽ കമ്പനിയിലേക്ക്
ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള 20 എച്ച്ആർ മാനേജർമാരുടെ പട്ടികയിൽ ഇടം നേടിയ കട്ടപ്പനക്കാരൻ ബാബു തോമസിന്റെ കഥ ആ
അൽഗൊരിതമല്ല, വികാരമാണ് സംഗീതം
ഒരു ലാപ്ടോപ്പും എഐയും മതി, ആർക്കും സംഗീതജ്ഞനാവാം എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരികൾ എഴുതി, ഈണമിട്ട്, ഓ
ചുറ്റും വന്യമൃഗങ്ങൾ വിഹരിക്കട്ടെ, ഇവർ വായനയിലാണ്
റോഡും വാഹനവും അന്യമായ ഈ ഊരുകളിൽ ഇക്കാലത്തും വൈദ്യുതി എത്തിയിട്ടില്ല. എന്നിട്ടും സൗരോർജ വിളക്കുകളുടെ വെളിച്ചത്തി
ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ച
ദൈവത്തിന്റെ വാസ്തുശില്പിയും പണി തീരാത്ത പള്ളിയും
ദൈവത്തിന്റെ വാസ്തുശില്പി എന്നറിയപ്പെടുന്ന സ്പെയിനിൽനിന്നുളള ആന്റണി ഗൗഡിയെ ഏതാനും മാസം മുന്‍പ് ഫ്രാൻസിസ് മാർപാപ്പ ധന
ദേവഗിരിയിലെ ഇലാൻസ സ്പർശം
ദേവഗിരി കോളജിലെ ലൈബ്രറി ഇന്നൊരു സംസാര വിഷയമാണ്. മാധ്യമങ്ങളിലൂടെ അറിഞ്ഞും വിഡിയോ കണ്ടും ഒന്നു സന്ദർശിക്കണമെന്നു പ
മഡോണ സോണ്‍!
പോപ് മ്യൂസിക്കിനും ഒപ്പം വിവാദങ്ങൾക്കും മറുവാക്കാണ് മഡോണ എന്ന പേര്. ജീവിതവും സംഗീതവും ജീവിതകാലത്തുതന്നെ പഠനവിഷ
കുട്ടിക്കുതിപ്പിന്റെ കളിക്കളം
മുന്നിൽ ബാറ്റുമായി 14 വയസ് മാത്രമുള്ള ഒരു പയ്യൻ. അന്താരാഷ്ട്ര മത്സര പരിചയമൊന്നും കാര്യമായില്ല. ആളെ ഇപ്പോൾത്തന്നെ കൂ
നാടിന്റെ വേരുറച്ച പാട്ട്
പാട്ടെന്നാൽ ഫ്യൂഷനാണെന്നുറപ്പിക്കുന്ന കേൾവിക്കാരുള്ള കാലത്ത്, തനിമവിട്ടൊരു കളിയുമില്ലെന്ന് ഉറപ്പിച്ചുപറയാനും അ
Latest News
ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; ഒരുപിടി പദ്ധതികൾ നാടിനു സമർപ്പിക്കും
അമീബിക് മസ്തിഷ്ക ജ്വരം ചർച്ച ചെയ്യാൻ നിയമസഭ; അടിയന്തര പ്രമേയത്തിന് അനുമതി
നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം: സുരേഷ് ഗോപി
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
യുകെ സന്ദർശത്തിന് ട്രംപും ഭാര്യയും ലണ്ടനിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top