റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇക്കണോമിക്സ് റിസേർച്ച് ഗ്രേഡ് ബി തസ്തികയിൽ പിഎച്ച്ഡി ബിരുദധാരികളായ ഇന്ത്യക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഗ്രേഡ് ബി പിഎച്ച്ഡി റിസേർച്ച് ഓഫീസർ- 14 ഒഴിവ്. (ജനറൽ-ആറ്, ഒബിസി- നാല്, എസ്സി- മൂന്ന്, എസ്ടി- ഒന്ന്)
ശന്പളം: 35,150 - 62,400 രൂപ.
പ്രായം: 2018 ഒക്ടോബർ ഒന്നിന് 34 വയസ്.
യോഗ്യത: സ്വദേശത്തോ വിദേശത്തോ ഉള്ള അംഗീകൃത സർവകലാശാലയിൽനിന്ന് ഇക്കണോമിക്സ് അല്ലെങ്കിൽ ഫിനാൻസിൽ പിഎച്ച്ഡി ബിരുദം.
അപേക്ഷാ ഫീസ്: 600 രൂപ. എസ്സി, എസ്ടി, വികാലാംഗർ, വിമുക്തഭടന്മാർ എന്നിവർക്ക് 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.oppertunities.rbi.org.
ഡിആർഡിഒയിൽ സയന്റിസ്റ്റ്
ഡിഫൻസ് റിസേർച്ച് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (ഡിആർഡിഒ) സയന്റിസ്റ്റ് ഗ്രൂപ്പ് എ (ഗസറ്റഡ്) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനിയറിംഗ് സ്ട്രീമുകളിലാണ് അവസരം.
സയന്റിസ്റ്റ് ഇ: രണ്ട്, സയന്റിസ്റ്റ് ഡി: രണ്ട്,സയന്റിസ്റ്റ് സി: 11 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ്: 100 രൂപ.
ഡിആർഡിഒ ആർഎസി വെബ്സൈറ്റ് ആയ www.rac.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.