വെഞ്ഞാറമൂട് യുവാവിന്റെ കൈയിലിരുന്ന് പടക്കം പൊട്ടി; രണ്ട് കൈവിരലുകൾ നഷ്ടമായി
Sunday, October 19, 2025 11:46 PM IST
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ പടക്കം കൈയിലിരുന്ന് പൊട്ടി യുവാവിന്റെ കൈയിലെ രണ്ടു വിരലുകൾ നഷ്ടപ്പെട്ടു. മണലിമുക്ക് സ്വദേശി ശ്രീജിത്തിന്റെ (33) വിരലുകളാണ് നഷ്ടപ്പെട്ടത്.
ദീപാവലിയോടനുബന്ധിച്ച് വീടിന് സമീപം റോഡരികിൽ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.