ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) എൻജിനിയർ/ ഓഫീസർ, ഗ്രാജ്വേറ്റ് അപ്രന്റീസ് എൻജിനിയർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കെമിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ് എന്നീ ട്രേഡുകളിലാണ് അവസരം. ഗ്രാജേറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഗേറ്റ്- 20202) വഴിയാണ് തെരഞ്ഞെടുപ്പ്.
എൻജിനിയർ/ ഓഫീസർ, ഗ്രാജ്വേറ്റ് അപ്രന്റീസ് എൻജിനിയർ: ഗേറ്റ് 2020 വഴിയാണ് തെരഞ്ഞെടുപ്പ്. പ്രായം: 30/06/2020 ന് 26 വയസ്.
യോഗ്യത: കെമിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം.
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മേയ് ആറ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഫിനാൻസ് ഓഫീസർ
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഎ ഇന്റർമീഡിയേറ്റ്/ സിഎംഎ ഇന്റർമീഡിയേറ്റ് എന്നിവ പാസായവർക്കാണ് അവസരം. സിഎ ഇന്റർമീഡിയേറ്റ്/ സിഎംഎ ഇന്റർമീഡിയേറ്റ് എന്നിവ പാസായ ശേഷം മൂന്നു വർഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് ഓഫീസർ (ഫിനാൻസ്): പ്രായം: മേയ് 30ന് 30 വയസ്. ശന്പളം: 40,000 രൂപ.
യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം (എസ്്സി, എസ്ടി, വികലാംഗർ എന്നിവർക്ക് 50 ശതമാനം മാർക്ക് മതി). സിഎ/സിഎം ഇന്റർമീഡിയേറ്റ് അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ആറ്.