ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്ക് തകർപ്പൻ ജയം
Saturday, October 18, 2025 7:05 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.
ജോഷ് അകിയാംപോംഗ്, പെഡ്രോ നെറ്റോ, റീസ് ജെയിംസ് എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. അകിയാംപോംഗ് 49-ാം മിനിറ്റിലും പെഡ്രോ 52-ാം മിനിറ്റിലും റീസ് 84-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ ചെൽസിക്ക് 14 പോയിന്റ്. നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ചെൽസി.