കേരള ഹൈക്കോടതിയിൽ 55 അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം.
അപേക്ഷയുടെ ആദ്യഘട്ടം പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 28. രണ്ടാംഘട്ടം പൂർത്തിയാക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഒന്പത്.
റിക്രൂട്ട്മെന്റ് നന്പർ: 01/2021
യോഗ്യത: കുറഞ്ഞത് അന്പതു ശതമാനം മാർക്കോടെ ബിരുദം/പിജി/നിയമബിരുദം. കംപ്യൂട്ടർ ഓപ്പറേഷൻസ് പരിജ്ഞാനം അഭിലഷണീയം. പട്ടിക വിഭാഗക്കാർക്ക് മാർക്ക് പരിധി ബാധകമല്ല.
പ്രായം: 02.01.1985 നും 01.01.2003നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ. അർഹരായവർക്ക് ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
അസിസ്റ്റന്റ് തസ്തികയുടെ പേ സ്കെയിലിനു താഴെയുള്ള തസ്തികകളിലുള്ള ഹൈക്കോടതി ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർ 02.01.1981 നും 01.01.2003 നും മധ്യേ ജനിച്ചവരാകണം രണ്ടു തീയതികളും ഉൾപ്പെടെ.
ശന്പളം: 39,300- 83,00 രൂപ.
തെരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ് ടെസ്റ്റ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, ഇന്റർവ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. ജനറൽ ഇംഗ്ലീഷ്, ജികെ, ബേസിക് മാത്തമാറ്റിക്സ്, റീസണിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് ഒബ്ജെക്ടീവ് ടെസ്റ്റ്. 75 മിനിറ്റ് ദൈർഘ്യമാണ് ഒബ്ജക്ടീവ് പരീക്ഷയ്ക്കുള്ളത്. 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിൽ 60 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാണ് പരീക്ഷ. ഇന്റർവ്യൂ 10 മാർക്കിന്റെതുമായിരിക്കും. ഒബ്ജെക്ടീവ് ടെസ്റ്റിൽ 40 ശതമാനം മാർക്കും ഡിസ്ക്രിപ്റ്റീവ്+ ഇന്റർവ്യൂവിനു 35 മാർക്കും നേടുന്നവരെയാണു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.
പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്.
ഫീസ്:450 രൂപ.
പട്ടിക വിഭാഗക്കാർക്കും തൊഴിൽ രഹിതരായ ഭിന്നശേഷിക്കാർക്കും ഫീസ് അടയ്ക്കേണ്ടതില്ല. ഓൺലൈൻ വഴി ഓഗസ്റ്റ് ഒന്പതു വരെ ഫീസടയ്ക്കാം. സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചെല്ലാൻ ഓഗസ്റ്റ് ഒന്പതിനകം ഡൗൺലോഡ് ചെയ്ത് ഓഗസ്റ്റ് 11 മുതൽ 27 വരെ ഫീസടയ്ക്കാം.www.h ckrecruitment. nic.in.