നീറ്റിന് ഇപ്പോൾ അപേക്ഷിക്കാം; പരീക്ഷ സെപ്റ്റംബർ 12 ന്
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - നീറ്റ് യു.ജി. 2021 ന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ അഗ്രിക്കൾച്ചർ, ഫിഷറീസ്, രാജ്യത്തെ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രവേശനം, വെറ്ററിനറി സയൻസ്, ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്‍റെ അടിസ്ഥാനത്തിലാണ്. കാർഷിക കോഴ്സുകൾക്ക് കേരളത്തിൽ നീറ്റു വഴിയും ദേശീയതലത്തിൽ ഐസിഎആർ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയുമാണ് അഡ്മിഷൻ നടക്കുന്നത്. രാജ്യത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള മെഡിക്കൽ, ഡെന്‍റൽ കോളജുകൾ, ഡീംഡ്, സ്വകാര്യ ഡെന്‍റൽ, മെഡിക്കൽ കോളജുകൾ, അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ കീഴിലുള്ള കോളജുകൾ, പുതുച്ചേരിയിലെ ജിപ്മർ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നീറ്റു വഴിയാണ്. യുക്രെയിൻ, ജോർജ്ജിയ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽ പ്രവേശനത്തിനു നീറ്റ് യോഗ്യത നേടണം. ജിപ്മർ, എയിംസ് പ്രവേശനവും നീറ്റ് സ്ക്കോറിന്‍റെ അടിസ്ഥാനത്തിലാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണു പരീക്ഷ നടത്തുന്നത്.

രാജ്യത്ത് മെഡിക്കൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നീറ്റ് പരീക്ഷമാത്രം എഴുതിയാൽ മതിയാകും. 2021 സെപ്റ്റംബർ 12 നാണു പരീക്ഷ. 17 വയസു പൂർത്തിയായവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിനു ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്നോളജി എന്നിവയിൽ 50 ശതമാനം മാർക്കു നേടിയവർക്ക് അപേക്ഷിക്കാം.

ചോദ്യശൈലി

നീറ്റിന് ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പേപ്പറുണ്ടാകും. ഒഎംആർ ഷീറ്റിൽ ഉത്തരം രേഖപ്പെടുത്താം. മൊത്തം 180 ചോദ്യങ്ങളിൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നു 45 വീതവും ബയോളജിയിൽ നിന്ന് 90 ചോദ്യങ്ങളുമുണ്ടാകും.

ബയോളജിയാണ് വിജയം തീരുമാനിക്കുന്നതിലെ മുഖ്യ ഘടകം. പരീക്ഷാകേന്ദ്രത്തിൽ നിന്നു നൽകുന്ന ബോൾ പോയിന്‍റ് പേന ഉപയോഗിച്ച് ഉത്തരങ്ങൾ രേഖപ്പെടുത്തണം. ചോദ്യമൊന്നിന് നാലു മാർക്കു വീതം മൊത്തം 720 മാർക്ക്. തെറ്റായ ചോദ്യത്തിന് നെഗറ്റീവ് മാർക്കിംഗിലൂടെ ചോദ്യമൊന്നിന് ഒരു മാർക്കു വീതം നഷ്ടപ്പെടും. 11 ഭാഷകളിൽ ചോദ്യ പേപ്പറുണ്ട്. നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ ജനറൽ വിഭാഗത്തിന് 50 പെർസന്ൈ‍റൽ സ്ക്കോറും, ഒബിസി പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർക്ക് 40 പെർസന്ൈ‍റൽ സ്ക്കോറും വേണം.

രജിസ്ട്രേഷൻ ഓണ്‍ലൈനായി

നീറ്റിന് ഓണ്‍ലൈനായി www.nta neet.nic.in വഴി അപേക്ഷിക്കാം. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1500 രൂപയും ഒബിസിക്കാർക്ക് 1400 രൂപയും പട്ടികജാതി, ഭിന്നശേഷിവിഭാഗത്തിൽപ്പെട്ടവർക്ക് 800 രൂപയുമാണു ഫീസ്. ഓണ്‍ലൈനായി അപേക്ഷി ക്കുന്പോൾ ആദ്യം പ്രാഥമിക വിവര ങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. തുടർന്ന് വ്യക്തി ഗത വിവരങ്ങൾ നൽകാം. യൂസർനെയിം, പാസ് വേർഡ് എന്നിവ ഓർത്തിരിക്കണം. അപേക്ഷാ നന്പർ പ്രത്യേകം സൂക്ഷി ക്കണം. അപേക്ഷ നന്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്താൽ അപേ ക്ഷഫോം ആദ്യം ലഭിക്കും. തുടർന്ന് അപേക്ഷ പൂർത്തിയാക്കാൻ നാലു നടപടിക്രമങ്ങളുണ്ട്. ഓരോ തവ ണയും ഡാറ്റ എന്‍റർ ചെയ്താൽ സേവ് ചെയ്യണം. അടുത്ത നടപടിക്രമ ത്തിലേക്കു പോകുന്നതിനു മുന്പ് എന്‍റർ ചെയ്ത് വിലയിരുത്തി സേവ് ചെയ്യണം. തുടർന്ന് ഫോട്ടോ, ഒപ്പ്, ഇടതുകൈയുടെ തള്ളവിരലിന്‍റെ അടയാളം, പത്താം ക്ലാസിലെ സർട്ടി ഫിക്കേറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. അപ്ലോഡിംഗ് മാർഗനിർ ദ്ദേശങ്ങൾ ശ്രദ്ധിക്കണം.

അപ്ലോഡിംഗ് പൂർത്തിയായാൽ പരീക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കാൻ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ്കാർഡ് എന്നിവ ഉപയോഗിക്കാം. തുടർന്ന് കണ്‍ഫർ മേഷൻ പേജിൽ ക്ലിക്ക് ചെയ്ത് പ്രിന്‍റൗട്ടെടുക്കണം.

നീറ്റ് പരീക്ഷയെഴുതുന്നവർ കേരളത്തിലെ മെഡിക്കൽ, ഡെന്‍റൽ, അഗ്രിക്കൾച്ചർ, ആരോഗ്യ, വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾക്ക് പ്രവേശനം നേടാൻ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കീം (KEAM) വഴിയും അപേക്ഷി ച്ചിരിക്കണം.

നീറ്റ് പരീക്ഷയ്ക്കിനി രണ്ടുമാസം മാത്രം

മെഡിക്കൽ പ്രവേശന പരീക്ഷ യായ നീറ്റ് പരീക്ഷയ്ക്ക് രണ്ടു മാസം മാത്രമേയുള്ളൂ. എയിംസിനും ജിപ് മറിനും പ്രത്യേക പ്രവേശന പരീക്ഷ യില്ലാത്തതിനാൽ നീറ്റ് മാത്രമാണ് ഏക മെഡിക്കൽ പ്രവേശന പരീക്ഷ. പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവർ 45,000 ത്തോളം പേരുണ്ട്.

ഒരുക്കം പ്രധാനം

ചിട്ടയോടെയുള്ള പരീക്ഷാ തയാ റെടുപ്പ് നീറ്റിനു ഗുണകരമാകും. നീറ്റ് പരീക്ഷയിൽ 50 ശതമാനം വീതം പ്ലസ്വണ്‍, പ്ലസ്ടു ചോദ്യങ്ങളു ണ്ടാകും. നീറ്റ് മാതൃകാചോദ്യങ്ങൾ പരമാവധി ചെയ്യാൻ ശ്രമിക്കണം. പാഠഭാഗങ്ങൾ വായിക്കണം.

കേരളത്തിലെ സർക്കാർ, സ്വാശ്രയ, ഡീംഡ് മെഡിക്കൽ കോളജുകളിൽ കോഴ്സ് ഫീസ് വ്യത്യാസമുണ്ട്. 1200-ൽ താഴെ റാങ്കുള്ളവർക്ക് കേരള ത്തിൽ ഓപ്പണ്‍ മെറിറ്റിൽ കുറഞ്ഞ ഫീസിൽ സർക്കാർ മെഡിക്കൽ കോളജിൽ പഠിക്കാം. ചിട്ടയോ ടെയുള്ള പഠനം നീറ്റിന് അത്യാവശ്യ മാണ്. ചോദ്യങ്ങൾ മാത്രം വിലയി രുത്തിയാകരുത് പഠനം. മറിച്ച് ആശയം മനസിലാക്കി പഠി ക്കണം. സമയക്രമം അനുസരിച്ചു ചോദ്യ ങ്ങൾക്ക് ഉത്തരം കണ്ടെ ത്തണം.

ഒരിക്കലും ഫിസിക്സിനും കെമിസ് ട്രിക്കും പരമാവധി സമ യമെടുക്കരുത്. ബയോളജിക്ക് വേഗത്തിൽ ഉത്തരമെഴു തുകയുമരുത്. നെഗറ്റീവ് മാർക്കിംഗ് രീതി നീറ്റിനുണ്ട്. പരീക്ഷയിൽ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന ക്രമത്തിൽ ഉത്തരമെഴുതുന്നതാണു നല്ലത്. ഉത്തരം അറിയാത്ത ചോദ്യ ങ്ങൾ കണ്ട് വേവലാതിപ്പെടരുത്. അവയ്ക്ക് ആലോചിച്ച് ഉത്തര മെഴുതാം. അറിയുന്ന ഉത്തരങ്ങൾ ക്രമനന്പർ തെറ്റാതെ ആദ്യമെഴുതണം.

സമയം ക്രമീകരിച്ച്

സമയം ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വേണ്ടത്ര സമയം കിട്ടിയില്ലെന്നാണു ചില വിദ്യാർ ഥികളുടെ പരാതി. ചോദ്യത്തിന്‍റെ മാർക്കു വിലയിരുത്തി ഉത്തരമെഴു തണം. അറിയാത്ത ചോദ്യങ്ങളുടെ ഉത്തരമാലോചിച്ചു സമയം നഷ്ടപ്പെ ടുത്തരുത്. പരീക്ഷയ്ക്കു മുന്പ് വാച്ചിൽ സമയം 10 മിനിറ്റു മുന്നോട്ടാ ക്കിവയ്ക്കുന്ന ശീലം ഫലം ചെയ്യും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

കോവിഡിനെ നിയന്ത്രിക്കാൻ സാമൂഹിക അകലം പാലിക്കണം. മാസ്ക് ധരിക്കാനും കൈയിൽ സാനിറ്റെസർ കരുതാനും മറക്കരുത്. സുഹൃത്തുക്കളുമായി കൂട്ടം കൂടരുത്.

പരീക്ഷാകാലയളവിൽ പനി, ഛർദ്ദി, ചുമ, മൂക്കൊലിപ്പ്, തലവേദന, വയറു വേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കണം. പരീക്ഷാ തലേന്നു ശരിയായി ഉറങ്ങണം.

ഈസി, എമർജൻസി പഠനരീതികൾ

കുട്ടികളിൽ നേരത്തെ പാഠ്യഭാഗ ങ്ങൾ പഠിക്കുന്ന ഈസി പഠന രീതി യും പരീക്ഷയടുക്കുന്പോൾ പഠി ക്കുന്ന എമർജൻസി സ്റ്റഡി രീതിയും നിലവിലുണ്ട്. എമർജൻസി സ്റ്റഡി മാനസിക സമ്മർദം കൂട്ടാനിടവരു ത്തുന്നതിനാൽ ഒഴിവാക്കണം. തിക ഞ്ഞ ആത്മവിശ്വാസം, ശുഭാപ്തി വിശ്വാസം എന്നിവ വിദ്യാർഥികൾക്ക് അത്യന്താപേക്ഷി തമാണ്. പരീക്ഷയെ ക്കുറിച്ചു പറഞ്ഞ് അകാരണമായി ഭീതിപ്പെടുത്താൻ രക്ഷിതാക്കളും ശ്രമിക്കരുത്.

ചിട്ടയോടെയുള്ള ഭക്ഷ ണം, ആവശ്യത്തിന് ഉറക്കം, 12-14 മണിക്കൂർ പഠനം എന്നിവ നീറ്റിന്‍റെ വിജയമന്ത്രങ്ങളാണ്. ചിട്ടയായ പരിശ്രമം, ആത്മാർഥത, സമയനിഷ്ഠ, സിലബസനുസരിച്ചുള്ള പഠനം, മാനസിക പിരിമുറുക്കം ഒഴിവാക്കൽ എന്നിവ നീറ്റിൽ മികച്ച വിജയം കൈവരിക്കാൻ സഹായിക്കും. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന 14-15 ലക്ഷത്തോളം വിദ്യാർഥികളിൽ നാലു ലക്ഷത്തോളം പേർ പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവരാണ്. കേരളത്തിൽ പ്രവേ ശനമാഗ്രഹിക്കുന്നവർ ഇതിനകം കീം വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തി ട്ടുണ്ടാകും. കീം രജിസ്ട്രേഷനിൽ തെറ്റു തിരുത്താൻ ഇപ്പോൾ അവസ രങ്ങളുണ്ട്. ചിട്ടയായ പഠനം, ശുഭ പ്രതീക്ഷ എന്നിവ വിജയം കൈവ രിക്കാൻ സഹായിക്കും.

ഡോ. ടി.പി. സേതുമാധവൻ
(കരിയർ കണ്‍സൾട്ടന്‍റ്)
ഫോണ്‍: ഡോ. ടി.പി- 98461 08992.