സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലെ 56 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തികകളും ഒഴിവും: അസിസ്റ്റന്റ് ജനറൽ മാനേജർ- ഒന്ന് (സൊല്യൂഷൻസ് ആർക്കിടെക്ട് ലീഡ്), ചീഫ് മാനേജർ- അഞ്ച് (പിഎംഒ ലിഡ്-2, ടെക്നിക്കൽ ആർക്കിടെക്ട്- മൂന്ന്). പ്രോജക്ട് മാനേജർ- ആറ്, മാനേജർ- 38 (ടെക്നിക്കൽ ആർക്കിടെക്ട്- മൂന്ന്) ഡേറ്റാ ആർക്കിടെക്ട്- മൂന്ന്, ഡെവ് സെക് ഓപ്സ് എൻജിനിയർ- നാല്, ഒബ്സർവബിലിറ്റ് ലാൻഡ് മോണിറ്റിംഗ് സ്പെഷലിസ്റ്റ്- മൂന്ന്,
ഇൻഫ്രാ/ ക്ലൗഡ് സ്പെഷലിസ്റ്റ്- മൂന്ന്, ഇന്റഗ്രേഷൻ ലീഡ്- ഒന്ന്, ഇന്റഗ്രേഷൻ സ്പെലഷലിസ്റ്റ്- നാല്, ഐടി സെക്യൂരിറ്റി എക്സ്പേർട്ട്- നാല്, എസ്ഐടി ടെസ്റ്റ് ലീഡ്- രണ്ട്, പെർഫോമൻസ് ടെസ്റ്റ് ലീഡ്- രണ്ട്, എംഐഎസ് ആൻഡ് റിപ്പോർട്ടിംഗ് അനലിസ്റ്റ്- ഒന്ന്, ഡെപ്യൂട്ടി മാനേജർ- എട്ട് (ഓട്ടോമേഷൻ ടെസ്റ്റ് ലീഡ്- നാല്, ടെസ്റ്റിംഗ് അനലിസ്റ്റ്-നാല്).
വിശദവിവരങ്ങൾക്ക് https://bank.sbi/careers സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ അഞ്ച്.