പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാം: പുതിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി
Friday, October 17, 2025 11:51 AM IST
കൊച്ചി: മണ്ണൂത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാമെന്ന് ഹൈക്കോടതി. ടോള്‍ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിരക്ക് ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ഹരിശങ്കര്‍.വി. മേനോന് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയില്‍ ടോള്‍ വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരേ ദേശീയപാതാ അഥോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ടോള്‍ വിലക്ക് ശരിവച്ചു.
തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് തുടങ്ങിയവര്‍ നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.