ആ വി​വാ​ഹം ഏ​പ്രി​ലി​ൽ
Monday, March 4, 2019 5:29 PM IST
ബോ​ളി​വു​ഡി​ലെ ക​മി​താ​ക്ക​ളാ​യ അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും ഏ​പ്രി​ലി​ൽ വി​വാ​ഹി​ത​രാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​വ​രോ​ട് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളാ​ണ് വി​വാ​ഹ വാ​ർ​ത്ത​ക​ളെ കു​റി​ച്ച് സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്.

മ​ലൈ​ക​യും അ​ർ​ജുനും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പു​ക​ൾ ഇ​റ​ങ്ങി​യി​ട്ട് കു​റേ​ക്കാ​ല​മാ​യി. ഉൗ​ഹാ​പോ​ഹ​ങ്ങ​ളെ ശ​രി വ​യ്ക്കു​ന്ന വി​ധം ഇ​രു​വ​രെ​യും പ​ല സ്ഥ​ല​ത്തും പ​ല​രും ക​ണ്ടു​മു​ട്ടി. എ​ന്നാ​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ട് വി​വാ​ഹ വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്നു.

44കാ​രി​യാ​യ മ​ലൈ​ക 2016ൽ ​അ​ർ​ബാ​സ് ഖാ​നി​ൽ​നി​ന്ന് വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെയാണ് 33കാ​ര​നാ​യ അ​ർ​ജു​നു​മാ​യി അ​ടു​ക്കു​ന്ന​ത്.

അ​ർ​ജു​ൻ ത​ന്‍റെ ന​ല്ല സു​ഹൃ​ത്താ​ണെ​ന്നും ആ​ൾ​ക്കാ​ർ ആ​വ​ശ്യ​മി​ല്ലാ​ത്ത അ​ർ​ഥം ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന് ന​ൽ​കു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു മ​ലൈ​ക അ​റോ​റ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.