ഇത് ദീപികയുടെ വിശ്വസ്തനായ ബോഡി ഗാർഡ്; ശന്പളം ഒരുകോടി
Monday, June 15, 2020 2:47 PM IST
ബോ​ളി​വു​ഡി​ലെ ജ​ന​പ്രി​യ താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ദീ​പി​ക പ​ദു​ക്കോ​ൺ. പ്ര​ശ​സ്ത ബാ​ഡ്മി​ന്‍റൺ താ​രം പ്ര​കാ​ശ് പ​ദു​ക്കോ​ണി​ന്‍റെ മ​ക​ളാ​യ ദീ​പി​ക 2006-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഐ​ശ്വ​ര്യ എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​തെ​ങ്കി​ലും തൊ​ട്ട​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ ഓം ​ശാ​ന്തി ഓം ​എ​ന്ന ഷാ​രു​ഖ് ഖാ​ൻ ചി​ത്ര​ത്തി​ലെ നാ​യി​കാ പ​ദ​വി ദീ​പി​ക​യ്ക്ക് വ​ന്പ​ൻ താ​ര​പ​രി​വേ​ഷം ന​ൽ​കി. അ​തോ​ടു​കൂ​ടി എ​ല്ലാ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കു​മു​ള്ള​തു​പോ​ലെ ആ​രാ​ധ​ക ബാ​ഹു​ല്യ​വും ഉ​ണ്ടാ​യി.

താ​രം എ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യാ​ലും ആ​രാ​ധ​ക​രു​ടെ പ​ട വ​ള​യും. അ​ങ്ങ​നെ​യാ​ണ് ജ​ലാ​ൽ എ​ന്ന ബോ​ഡി​ഗാ​ർ​ഡ് ദീ​പി​ക​യു​ടെ സു​ര​ക്ഷ​ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണ സ്ഥ​ല​ങ്ങ​ളി​ലും യാ​ത്ര​യി​ലും ദീ​പി​ക​യ്ക്കൊ​പ്പം ജ​ലാ​ൽ നി​ഴ​ലു​പോ​ലെ കാ​ണും.

ബോ​ഡി​ഗാ​ർ​ഡ് എ​ന്ന​തി​ലു​പ​രി സ​ഹോ​ദ​ര​ൻ എ​ന്ന നി​ല​യ്ക്കാ​ണ് ദീ​പി​ക ജ​ലാ​ലി​നെ കാ​ണു​ന്ന​ത്. ഒ​രു ത​വ​ണ ദീ​പി​ക, ജ​ലാ​ലി​ന്‍റെ കൈ​യി​ൽ രാ​ഖി ബ​ന്ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ജ​ലാ​ലി​ന്‍റെ പ്ര​തി​ഫ​ലം എ​ത്ര​യെ​ന്ന​തി​നെ സം​ബ​ന്ധി​ച്ചാ​ണ് വാ​ർ​ത്ത​ക​ൾ‌. നേ​ര​ത്തെ അ​ദ്ദേ​ഹ​ത്തി​ന് വാ​ർ​ഷി​ക​വ​രു​മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്ന​ത് 80 ല​ക്ഷം രൂ​പ​യാ​ണ്. ഇ​പ്പോ​ൾ അ​ത് ഒ​രു​കോ​ടി​യോ​ള​മെ​ത്തി എ​ന്നാ​ണ് ബോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. ര​ൺ​വീ​ർ സിം​ഗ്-​ദീ​പി​ക വി​വാ​ഹ​ച​ട​ങ്ങു​ക​ൾ​ക്ക് സു​ര​ക്ഷാ മേ​ൽ​നോ​ട്ടം വ​ഹി​ച്ചി​രു​ന്ന​തും ജ​ലാ​ലാ​യി​രു​ന്നു.

ക​ബീ​ർ​ഖാ​ൻ സം​വി​ധാ​നം ചെ​യ്ത 83 എ​ന്ന ചി​ത്ര​മാ​ണ് ഇ​നി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.