മാ​ഡം തുസാ​ഡ്സ് വാക്സ് മ്യൂ​സി​യ​ത്തി​ൽ ഇ​നി ദീ​പി​ക പ​ദു​ക്കോ​ണും
Thursday, March 14, 2019 4:04 PM IST
ല​ണ്ട​നി​ലെ മാ​ഡം തുസാ​ഡ്സ് വാ​ക്സ് മ്യൂ​സി​യ​ത്തി​ൽ ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ മെ​ഴു​കു പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ദീ​പി​ക ത​ന്നെ​യാ​ണ് പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​തും. ഭ​ർ​ത്താ​വ് ര​ണ്‍​വീ​ർ സിം​ഗും, അ​ച്ഛ​ൻ പ്ര​കാ​ശ് പ​ദു​ക്കോ​ണും അ​മ്മ ഉ​ജ്ജ്വ​ല പ​ദു​ക്കോ​ണും ദീ​പി​ക​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​ൻ, അ​മി​താ​ഭ് ബ​ച്ച​ൻ, സ​ൽ​മാ​ൻ ഖാ​ൻ, ഐ​ശ്വ​ര്യ റാ​യ്, മാ​ധു​രി ദീ​ക്ഷി​ത് തു​ട​ങ്ങി​യ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ മെ​ഴു​ക് പ്ര​തി​മ ഈ ​മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മെ​ഴു​ക് പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്ന​തി​ന്‍റെ ച​ട​ങ്ങു​ക​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.