മീ ​ടു വ​ന്ന​തോ​ടെ പു​രു​ഷ​ൻ​മാ​ർ പേ​ടി​ച്ചു: കങ്കണ
Saturday, January 26, 2019 7:59 PM IST
മീ ​ടു കാം​പ​യി​ൻ വ​ന്ന​തോ​ടെ പു​രു​ഷ​ൻ​മാ​രെ​ല്ലാം പേ​ടി​ച്ചെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി ക​ങ്ക​ണ റ​ണൗ​ത്ത്. സി​നി​മ​യി​ൽ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല ന​ട​ക്കു​ന്ന​ത്. ഈ​ഗോ മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​പ​മാ​നി​ക്ക​ലു​മെ​ല്ലാം ഒ​രു ത​ര​ത്തി​ലു​ള്ള പീ​ഡ​നം ത​ന്നെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ഞാ​നും സി​നി​മ​യി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സെ​റ്റി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ചി​ല നാ​യ​കന്മാ​ർ അ​വ​സാ​ന നി​മി​ഷം ത​ന്നെ സി​നി​മ​യി​ൽ നി​ന്നൊ​ഴി​വാ​ക്കി അ​പ​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. താ​ൻ അ​ഭി​ന​യി​ച്ച സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ ച​ട​ങ്ങു​ക​ൾ​ക്ക് വി​ളി​ക്കാ​തി​രി​ക്കു​ക​യും ത​ന്‍റെ ശ​ബ്ദം അ​നു​വാ​ദ​മി​ല്ലാ​തെ മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ഡ​ബ്ബ് ചെ​യ്യി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് ചി​ല​ർ. തെ​റ്റാ​യ തീ​യ​തി​ക​ൾ ന​ൽ​കി അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ ചി​ല​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്നും ക​ങ്ക​ണ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.