നി​മി​ഷ സ​ജ​യ​ന്‍ ബോ​ളി​വു​ഡി​ലേ​ക്ക്
Saturday, July 10, 2021 7:24 PM IST
മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് നി​മി​ഷ സ​ജ​യ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​ര​സ്‌​കാ​രം അ​ട​ക്കം നേ​ടാ​നും നി​മി​ഷ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത കാ​ല​ത്തി​റ​ങ്ങി​യ ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ണ്‍, നാ​യാ​ട്ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ന് പു​റ​ത്തും നി​മി​ഷ ച​ര്‍​ച്ച​യാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​ര്‍​ക്ക് ആ​വേ​ശം പ​ക​ര്‍​ന്നു കൊ​ണ്ട് മ​റ്റൊ​രു വാ​ര്‍​ത്ത​യും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. നി​മി​ഷ ബോ​ളി​വു​ഡി​ലേ​ക്കും ചു​വ​ടു​വ​യ്ക്കു​ന്നു.

ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വാ​യ ഒ​നി​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​മി​ഷ​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. വി​ആ​ര്‍ എ​ന്നാ​ണ് ചി​ത്ര​ത്തി​ന​ന്‍റെ പേ​ര്. 2011-ല്‍ ​ഒ​നി​ര്‍ സം​വി​ധാ​നം ചെ​യ്ത ഐ ​ആം ലൈ​ക് ഐ ​ആം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് വി​ആ​ര്‍. ഈ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​മി​ഷ ബോ​ളി​വു​ഡി​ലെ​ത്തു​ന്ന​ത്. വാ​ര്‍​ത്ത പു​റ​ത്ത് വ​ന്ന​തോ​ടെ ആ​രാ​ധ​ക​ര്‍ ആ​വേ​ശ​ത്തി​ലാ​ണ്.

നാ​ല് വ്യ​ത്യ​സ്ത ക​ഥ​ക​ള്‍ പ​റ​യു​ന്ന ആ​ന്തോ​ള​ജി ചി​ത്ര​മാ​ണ് വി​ആ​ര്‍. ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളെ തീ​രു​മാ​നി​ച്ചു വ​രി​ക​യാ​ണ്. സെ​പ്റ്റം​ബ​റോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

നേ​ര​ത്തെ നി​മി​ഷ​യു​ടെ ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ണ്‍, നാ​യാ​ട്ട് എ​ന്നീ സി​നി​മ​ക​ളി​ലെ പ്ര​ക​ട​നം കേ​ര​ള​ത്തി​ന് പു​റ​ത്ത് വ​ലി​യ തോ​തി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു. ബോ​ളി​വു​ഡ് താ​രം വി​ദ്യാ ബാ​ല​ന​ട​ക്കം നി​മി​ഷ​യെ പ്ര​ശം​സി​ച്ചു കൊ​ണ്ട് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​താ​ണ് നി​മി​ഷ​യു​ടെ ബോ​ളി​വു​ഡ് എ​ന്‍​ട്രി​ക്ക് കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.