താ​മ​സി​ക്കാ​ൻ ഒ​രി​ടം പോലും കിട്ടിയില്ല: ത​പ്സി​ പന്നു
Thursday, June 13, 2019 9:54 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നിന്ന് ബോ​ളി​വു​ഡി​ലേ​ക്കു കൂ​ടു​മാ​റി​യ ത​പ്സി​ക്ക് ഇ​പ്പോ​ൾ അ​വി​ടെ അ​വ​സ​ര​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​ണ്. പി​ങ്ക്, ബേ​ബി, നാം ​ഷ​ബാ​ന തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം തു​ട​രെ​ത്തു​ട​രെ ന​ല്ല സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ത​പ്സി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

എ​ന്നാ​ൽ താ​മ​സി​ക്കാ​ൻ ഒ​രി​ടം പോ​ലു​മി​ല്ലാ​ത്ത ഒ​രു കാ​ലം ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​നി​ക്കു​ണ്ടാ​യി​രു​ന്നു എ​ന്ന് മും​ബൈ മി​റ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​പ്സി പ​റ​ഞ്ഞു. തു​ട​ക്ക​കാ​ല​ത്ത് താ​ൻ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​വും ഇ​തു ത​ന്നെ​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ദി​ല്ലി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​പ്പോ​ൾ താ​മ​സി​ക്കാ​ൻ ഒ​രു അ​പ്പാ​ർ​ട്മെ​ന്‍റി​ന് വേ​ണ്ടി ഏ​റെ അ​ല​യേ​ണ്ടി വ​ന്നു. എ​ന്‍റെ ജോ​ലി അ​ഭി​ന​യ​മാ​ണെ​ന്ന​താ​യി​രു​ന്നു പ്ര​ശ്നം. 500 രൂ​പ കൊ​ടു​ത്ത് എ​ന്‍റെ സി​നി​മ കാ​ണു​ന്ന​തി​ന് അ​വ​ർ​ക്ക് വി​രോ​ധ​മി​ല്ല.

പ​ക്ഷെ എ​നി​ക്ക് താ​മ​സി​ക്കാ​ൻ ഇ​ടം ത​ന്നു​കൂ​ടാ. മാ​സ​ങ്ങ​ളോ​ളം എ​ടു​ത്താ​ണ് ദി​ല്ലി​യി​ൽ താ​മ​സി​ക്കാ​ൻ ഒ​രി​ടം ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ഈ ​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ല്ലൊ​രു അ​പ്പാ​ർ​ട്മെ​ന്‍റ് ല​ഭി​ച്ചു. അ​നി​യ​ത്തി​ക്കൊ​പ്പം അ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യും ഹൈ​ദ​രാ​ബാ​ദി​ൽ ത​ന്നെ​യാ​ണ്- ത​പ്സി പ​റ​ഞ്ഞു.

അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം മി​ഷ​ൻ മം​ഗ​ൾ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ത​പ്സി ഇ​പ്പോ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് ക​ഴി​ഞ്ഞാ​ൽ സാ​ന്‍റ് കി ​ആ​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും. അ​റു​പ​തു​കാ​രി​യാ​യ ഷാ​ർ​പ് ഷൂ​ട്ട​റെ​യാ​ണ് ഈ ​ചി​ത്ര​ത്തി​ൽ ത​പ്സി അവതരിപ്പിക്കുന്ന​ത്. ത​പ്സി​യു​ടേ​താ​യി ഏ​റ്റ​വു​മൊ​ടു​വി​ൽ തി​യ​റ്റ​റി​ലെ​ത്തി​യ ബ​ഡ്‌ലക്കിന് മി​ക​ച്ച വി​ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.