ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ന്‍റെ പ​രാ​ജ​യ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​മി​ർ​ഖാ​ൻ
Tuesday, November 27, 2018 2:26 PM IST
തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തെ പോ​യ ബോ​ളി​വു​ഡ് ചി​ത്രം ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ന്‍റെ പ​രാ​ജ​യ ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത് ന​ട​ൻ ആ​മി​ർ ഖാ​ൻ. ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ട​യി​ലാ​ണ് താ​രം ഇ​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്.

ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ എ​നി​ക്ക് അ​തി​യാ​യ വി​ഷ​മ​മു​ണ്ട്. ചി​ത്രം പ​ര​മാ​വ​ധി മ​നോ​ഹ​ര​മാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. പ​ക്ഷെ അ​തി​ൽ ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു. ആ ​പ​രാ​ജ​യ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്നു. എ​ന്നാ​ൽ ചി​ത്രം ഇ​ഷ്ട​പ്പെ​ട്ട​ന്നു പ​റ​ഞ്ഞ​വ​രു​ണ്ട്. അ​വ​ർ​ക്ക് എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു. ആ​മി​ർ ഖാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.