ദുൽഖറിനൊപ്പം അഭിനയിക്കുന്നതിന്‍റെ ത്രില്ലിൽ സോനം
Wednesday, August 29, 2018 9:33 AM IST
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ദു​ൽ​ഖ​ർ സ​ൽ​മാ​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി സോ​നം ക​പൂ​ർ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ സ​ന്തോ​ഷം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ന​ത്തി​ന്‍റെ ട്വീ​റ്റി​ന് ഞാ​നും അ​ങ്ങ​നെ​തന്നെ എ​ന്ന മ​റു​പ​ടി​യും ദു​ൽ​ഖ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ർ​വാ​ൻ എ​ന്ന അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തോ​ടെ ബോ​ളി​വു​ഡി​ൽ സ്വ​ന്ത​മാ​യി ഒ​രു​സ്ഥാ​നം ദു​ൽ​ഖ​ർ നേ​ടി​യി​ട്ടു​ണ്ട്. ദു​ൽ​ഖ​ർ നാ​യ​ക​നാ​കു​ന്ന അ​ടു​ത്ത ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ് സോ​യ ഫാ​ക്ട​ർ. സോ​നം ക​പൂ​റാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

തേ​രേ ബി​ൻ ലാ​ദ​ൻ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് സോ​യ ഫാ​ക്ട​ർ ഒ​രു​ക്കു​ന്ന​ത്. നേ​ഹ രാ​കേ​ഷ് ശ​ർ​മ​യാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കു​ന്ന​ത്.1983ൽ ​ഇ​ന്ത്യ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ വ​ർ​ഷം ജ​നി​ച്ച സോ​യ എ​ന്ന പെ​ണ്‍​കു​ട്ടി​യെ കു​റി​ച്ചാ​ണ് നോ​വ​ലി​ലെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്.

സോ​യ ജ​നി​ച്ച​തു കൊ​ണ്ടാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പ് നേ​ടി​യ​തെ​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്തെ വി​ശ്വാ​സം അ​തു​കൊ​ണ്ട് 2010ലെ ​ലോ​ക​ക​പ്പി​നും സോ​യ​യു​ടെ സ​ഹാ​യം തേടാ​ൻ ക്രി​ക്ക​റ്റ് ടീം ​ആ​ലോ​ചി​ക്കു​ന്ന​താ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.