മാ​ഡം തു​സാ​ഡ്സ് മ്യൂ​സി​യ​ത്തി​ൽ സ​ണ്ണി ലി​യോ​ണി​യു​ടെ​യും മെ​ഴു​കു​പ്ര​തി​മ
Wednesday, September 19, 2018 1:19 PM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​യു​ടെ മെ​ഴു​കു പ്ര​തി​മ ഡ​ൽ​ഹി​യി​ലെ മാ​ഡം തു​സാ​ഡ്സ് മ്യൂ​സി​യ​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സ​ണ്ണി​ലി​യോ​ണി​യു​ടെ മെ​ഴു​കു പ്ര​തി​മ ഇ​വി​ടെ സ്ഥാ​പി​ച്ച​ത്.

ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ൻ, ഷാ​രൂ​ഖ് ഖാ​ൻ, ഹൃ​ത്വി​ക് റോ​ഷ​ൻ, സ​ൽ​മാ​ൻ ഖാ​ൻ, ഐ​ശ്വ​ര്യാ റാ​യി, മാ​ധു​രി ദീ​ക്ഷി​ത്, ക​രീ​ന ക​പൂ​ർ, വി​രാ​ട് കൊ​ഹ്‌​ലി, അ​നി​ൽ ക​പൂ​ർ എ​ന്നീ താ​ര​ങ്ങ​ളു​ടെ മെ​ഴു​കു പ്ര​തി​മ​യ്ക്കൊ​പ്പ​മാ​ണ് ഇ​നി സ​ണ്ണി​യു​ടെ​യും സ്ഥാ​നം.

"ഈ ​അ​നു​ഭ​വം അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​ന്നാ​ണ്. എ​നി​ക്കേ​റെ സ​ന്തോ​ഷ​മു​ണ്ട്. നി​ര​വ​ധി പേ​ർ ദി​വ​സ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്താ​ണ് അ​തി​മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ ഈ ​പ്ര​തി​മ ഒ​രു​ക്കി​യ​ത് എ​ന്ന​റി​യാം. ആ ​അ​ധ്വാ​ന​ത്തെ ഞാ​ൻ അ​നു​മോ​ദി​ക്കു​ന്നു. എ​ന്നെ തെ​രെ​ഞ്ഞെ​ടു​ത്ത​തി​ലും എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്, ഒ​രു അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് ഞാ​നി​തി​നെ കാ​ണു​ന്ന​ത്’ സ​ണ്ണി ലി​യോ​ണി പ​റ​ഞ്ഞു.

ല​ണ്ട​നി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ക​ലാ​കാ​ര​ന്മാ​രു​ടെ ഒ​രു സം​ഘം മും​ബൈ​യി​ൽ എ​ത്തി സ​ണ്ണി​യെ ക​ണ്ട് പ്ര​ത്യേ​ക അ​ള​വു​ക​ൾ എ​ടു​ത്ത​തി​നു ശേ​ഷ​മാ​ണ് ഈ ​മെ​ഴു​കു പ്ര​തി​മ​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.