യാ​മി ഗൗ​തം വി​വാ​ഹി​ത​യാ​യി; വ​ര​ൻ സം​വി​ധാ​യ​ക​ൻ
Friday, June 4, 2021 11:49 PM IST
ബോ​ളി​വു​ഡ് താ​രം യാ​മി ഗൗ​തം വി​വാ​ഹി​ത​യാ​യി. ‘ഉ​റി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ ധ​ർ ആ​ണ് വ​ര​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ യാ​മി ത​ന്നെ​യാ​ണ് വി​വാ​ഹ​വാ​ർ​ത്ത പു​റ​ത്ത​റി​യി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

"അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ മാ​ത്രം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹ​ത്തോ​ടെ ഇ​ന്ന് ഞ​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യി. സ്വ​കാ​ര്യ​ത ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ഞ​ങ്ങ​ളു​ടെ ഏ​റ്റ​വു​മ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും യാ​ത്ര​യി​ലേ​ക്ക് ക​ട​ക്കു​ന്ന ഈ ​വേ​ള​യി​ല്‍ നി​ങ്ങ​ള്‍ ഏ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​ക​ളും ആ​ശം​സ​ക​ളും ആ​ഗ്ര​ഹി​ക്കു​ന്നു", യാ​മി ഗൗ​ത​വും ആ​ദി​ത്യ ധ​റും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു

'ഉ​റി: ദി ​സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി'​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് ആ​ദി​ത്യ ധ​ര്‍. ചി​ത്ര​ത്തി​ല്‍ യാ​മി ഗൗ​ത​വും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​ബി, തെ​ലു​ങ്ക്, ഹി​ന്ദി, മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹീ​റോ എ​ന്ന പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് യാ​മി ഗൗ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.