ക​രി​യ​റി​ലെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ആ ​ക​ഥാ​പാ​ത്രം
Saturday, September 26, 2020 6:34 PM IST
നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം അ​ൻ​വ​ർ റ​ഷീ​ദ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു ട്രാ​ൻ​സ്. ബാം​ഗ്ലൂ​ർ ഡേ​യ്സി​നു ശേ​ഷം ഫ​ഹ​ദും ന​സ്രി​യ​യും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്.

ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ട്രാ​ൻ​സ് എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഫ​ഹ​ദ് ഫാ​സി​ൽ. ട്രാ​ൻ​സ് ഷൂ​ട്ട് ചെ​യ്യാ​നോ കാ​പ്ച​ർ ചെ​യ്യാ​നോ പെ​ർ​ഫോം ചെ​യ്യാ​നോ അ​ത്ര എ​ളു​പ്പ​മു​ള്ള ഒ​രു സി​നി​മ അ​ല്ലാ​യി​രു​ന്നു.

വ​ള​രെ ക​ഠി​ന​മാ​യ ഷൂ​ട്ടിം​ഗ് ദി​ന​ങ്ങ​ളാ​യി​രു​ന്നു. എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഞാ​ൻ ട്രാ​ൻ​സി​ൽ അ​വ​ത​രി​പ്പി​ച്ച​ത്- ഒ​ര​ഭി​മു​ഖ​ത്തി​നി​ടെ ഫ​ഹ​ദ് പ​റ​ഞ്ഞു.

എ​ന്നാ​ൽ ചി​ത്ര​ത്തി​ൽ ത​നി​ക്ക് ഹെ​വി വ​ർ​ക്കി​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് ന​സ്രി​യ വ്യ​ക്ത​മാ​ക്കി​യ​ത്. ചു​റ്റും പ​രി​ചി​ത മു​ഖ​ങ്ങ​ളാ​യ​തി​നാ​ൽ ഷൂ​ട്ടിം​ഗും എ​നി​ക്ക് ബു​ദ്ധി​മു​ട്ടു​ള്ള​ത​ല്ലാ​യി​രു​ന്നു എ​ന്ന് ന​സ്രി​യ പ​റ​ഞ്ഞു.

മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യി​ന​റാ​യി ഫ​ഹ​ദ് എ​ത്തി​യ ചി​ത്ര​ത്തി​ൽ എ​സ്ത​ർ ലോ​പ്പ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​സ്രി​യ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.