മും​ബൈ​യി​ൽ ആ​ഡം​ബ​ര അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ്വ​ന്ത​മാ​ക്കി ത​മ​ന്ന
Wednesday, June 26, 2019 10:20 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മാപ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മാ​ത്ര​മ​ല്ല ബോ​ളി​വു​ഡി​ലും ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സി​നി​മ കോ​ള​ങ്ങ​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും വൈ​റ​ലാ​വു​ന്ന​ത് താ​ര​ത്തി​ന്‍റെ പു​തി​യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​നെ കു​റി​ച്ചാ​ണ്.

മും​ബൈ വെ​ർ​സോ​വ​യി​ൽ ത​മ​ന്ന പു​തി​യ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​പ​ണി​യി​ലു​ള​ള വി​ല​യേ​ക്കാ​ൾ ഇ​ര​ട്ടി പ​ണം ന​ൽ​കിയാ​ണ് താ​രം അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു സ്ക്വ​യ​ർ​ഫീ​റ്റി​ന് 80,778 രൂ​പ​യാ​ണ​ത്രേ താ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ 2,055 സ്ക്വ​ർ ഫീ​റ്റു​ള​ള അ​പ്പാ​ർ​ട്ട്മെ​ന്‍റ് 16.60 കോ​ടി രൂ​പ​യ്ക്കാ​ണ് ത​മ​ന്ന വാ​ങ്ങി​യി​രി​ക്കു​ന്ന​ത​ത്രേ.

അ​പ്പാ​ർ​ട്ട്മെ​ന്‍റ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള​ള സ്റ്റാം​പ് ഡ്യൂ​ട്ടി​ക്കാ​യി 99.06 ല​ക്ഷ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഇ​ന്‍റീ​രി​യ​ർ വ​ർ​ക്കി​നാ​യി മാ​ത്രം ര​ണ്ടു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഏ​തു വ​ശ​ത്തു നി​ന്നു നോ​ക്കി​യാ​ലും ക​ട​ൽ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും. ഇ​തു കൊ​ണ്ടാ​ണ​ത്രേ ഇ​ത്ര​യും പ​ണം മു​ട​ക്കി ഇ​ത് വാ​ങ്ങി​യ​തെ​ന്ന് ബാ​ന്ദ്ര​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​നി​ല​ക്കാ​ർ പ​റ​യു​ന്നു.

22 നി​ല​യു​ള​ള കെ​ട്ടി​ട​ത്തി​ന്‍റെ 14-ാം നി​ല​യി​ലാ​ണ് ത​മ​ന്ന​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റ്. അ​മ്മ ര​ജ​നി ഭാ​ട്ടി​യ​യു​ടെ പേ​രി​ലാ​ണ് ഇ​ത് വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ലോ​ക്ന​ന്ദ് വാ​ല കോം​പ്ല​ക്സി​ലാ​ണ് ത​മ​ന്ന​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​ണി ക​ഴി​ഞ്ഞാ​ൽ താ​ര​വും കു​ടും​ബ​വും താ​മ​സം അ​ങ്ങോ​ട്ടേ​ക്ക് മാ​റ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.