University News
പുനർമൂല്യനിർണയത്തിൽ പുതിയ റിക്കാർഡുമായി കാലിക്കട്ട്
ബികോം പുനർമൂല്യനിർണയ ഫലം റിക്കാർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ച് കാലിക്കട്ട് സർവകലാശാലാ. മൂന്നാം സെമസ്റ്റർ ബികോം / ബിബിഎ / ബികോം പ്രൊഫഷണൽ (സിബിസിഎസ്എസ്യുജി) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ബികോം / ബിബിഎ (സിയുസിബിസിഎസ്എസ്യുജി) സപ്ലിമെന്‍ററി പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലമാണ് 12 പ്രവൃത്തി ദിവസത്തിനകം പ്രഖ്യാപിച്ചത്. പുനർമൂല്യനിർണയത്തിനുള്ള ഓൺലൈൻ അപേക്ഷ മാർച്ച്‌ 20 വരെ സ്വീകരിച്ചിരുന്നു. 899 പേർ അപേക്ഷിച്ചു. ഏപ്രിൽ അഞ്ചിന് ഫലം പ്രഖ്യാപിച്ചു. ബാർകോഡ് അടിസ്ഥാനമാക്കിയുള്ള ഉത്തരക്കടലാസുകളും പരീക്ഷാ ഭവൻ ആധുനികവത്കരണത്തിന്‍റെ ഭാഗമായിട്ടുള്ള സെന്‍റർ ഫോർ എക്സമിനേഷൻ ഓട്ടോമേഷൻ ആൻഡ് മാനേജ്മെന്‍റുമെല്ലാം നിലവിൽ വന്നതോടെ ഫലപ്രഖ്യാപനം വേഗത്തിൽ നടത്താനാവുന്നുണ്ടെന്ന് പരീക്ഷാ കൺട്രോളർ ഡോ. ഗോഡ്‌വിൻ സാംരാജ് അറിയിച്ചു.

കോൺടാക്ട് ക്ലാസ്

കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിൽ 2023ൽ പ്രവേശനം നേടിയ രണ്ടാം സെമസ്റ്റർ എംഎസ്‌സി വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ 20 മുതലും എംഎ / എംകോം വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ മെയ് നാലു മുതലും ആരംഭിക്കും. വിദ്യാർഥികൾ ഐഡി കാർഡ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. www.sde.uoc.ac.in ഫോൺ: 04942400288, 2407356.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠന വകുപ്പുകളിലെ അഞ്ചാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് പിജി (സിസിഎസ്എസ് 2021 പ്രവേശനം) എംഎ ഡെവലപ്മെന്‍റ് സ്റ്റഡീസ്, എംഎസ്‌സി ഫിസിക്സ്, എംഎസ്‌സി കെമിസ്ട്രി, എംഎസ്‌സി ബയോസയൻസ് നവംബർ 2023 പരീക്ഷകൾക്ക് പിഴ കൂടാതെ എട്ട് വരെയും 180 രൂപ പിഴയോടെ 11ന് വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയ അപേക്ഷ

ഒന്നാം സെമസ്റ്റർ എംഎ / എംഎസ്‌സി / എംഎസ്ഡബ്ല്യൂ / എംടിടിഎം / എംകോം (സിബിസിഎസ്എസ്) നവംബർ 2023 / നവംബർ 2022 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും എംഎസ്‌സി ഹെൽത് ആൻഡ് യോഗ തെറാപ്പി ഡിസംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബിആർക് (2000 മുതൽ 2003 വരെ പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എംഎ അറബിക് (സിസിഎസ്എസ് 2022 പ്രവേശനം) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബികോം / ബിബിഎ / ബികോം പ്രഫഷണൽ നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News