ആ​ടു​ക​ളെ ബാ​ധി​ക്കു​ന്ന മാ​ര​ക​മാ​യ പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് ആ​ടു​വ​സ​ന്ത. പാ​രാ​മി​ക്സോ വൈ​റ​സ് കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട മോ​ർ​ബി​ലി വൈ​റ​സു​ക​ളാ​ണ് രോ​ഗ​കാ​രി​ക​ൾ. നാ​ലു മാ​സ​ത്തി​നും ഒ​രു വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ടു​ക​ളി​ലാ​ണു കൂ​ടു​ത​ലാ​യും രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്.

അ​സു​ഖ​മു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​റ്റു​ള്ള​വ​യി​ലേ​ക്കു പ​ക​രു​ന്ന​ത്. രോ​ഗാ​ണു​ക്ക​ൾ ക​ല​ർ​ന്ന വെ​ള്ളം, തീ​റ്റ എ​ന്നി​വ​യി​ലൂ​ടെ​യും രോ​ഗം പ​ക​രാം. രോ​ഗാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ൽ 4 മു​ത​ൽ 6 ദി​വ​സ​ത്തി​ന​കം ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കും.


ശ​ക്ത​മാ​യ പ​നി, തൂ​ങ്ങി​നി​ൽ​ക്ക​ൽ,തു​മ്മ​ൽ, ക​ണ്ണി​ൽ​നി​ന്നും മൂ​ക്കി​ൽ നി​ന്നു​മു​ള്ള നീ​രൊ​ലി​പ്പ് എ​ന്നി​വ​യാ​ണു പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​യി​ൽ വ്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ഉ​മി​നീ​ര് ഒ​ലി​ച്ചി​റ​ങ്ങു​ക​യും ചെ​യ്യും.

മൂ​ന്നോ നാ​ലോ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ശ​ക്ത​മാ​യ വ​യ​റി​ള​ക്ക​മു​ണ്ടാ​കും. വൈ​റ​സ് രോ​ഗ​ബാ​ധ​യാ​യ​തി​നാ​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​യി​ല്ല.​എ​ന്നാ​ൽ ക്വാ​റ​ന്‍റീ​ൻ വ​ഴി​യും പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ലൂ​ടെ​യും രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാം.