ഫുഡ് ടെക്നോളജി
Friday, May 2, 2025 2:56 PM IST
കാലം മാറുന്നതിന് അനുസരിച്ച് ഭക്ഷ്യ കാർഷിക മേഖലയിലും കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ആരോഗ്യം ആഹാരവും, ആഹാരം ആരോഗ്യവുമാണെന്ന ചിന്തയ്ക്ക് ഏറെ പ്രചാരം നേടി വരികയും ചെയ്യുന്നു.
ഇവിടെയാണ് സുരക്ഷിതവും പോഷകപ്രദവും സുസ്ഥിരവുമായ ഭക്ഷ്യ വൈവിധ്യത്തിന്റെ വർധിച്ചുവരുന്ന ആവശ്യകതയെ നിറവേറ്റുന്ന ഫുഡ് ടെക്നോളജി എന്ന ഭക്ഷ്യ ശാസ്ത്ര ശാഖയുടെ പ്രസക്തി. നിരവധി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന മേഖല കൂടിയാണിത്.
പായ്ക്ക് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗ വർധനവ്, ജൈവ, പരന്പരാഗത ഭക്ഷണങ്ങൾക്കുള്ള ഊന്നൽ, മൂല്യവർധിത ഉത്പന്നങ്ങളുടെ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങൾ ഭക്ഷ്യ വ്യവസായ രംഗത്തെ ഗണ്യമായ വളർച്ചയ്ക്ക് കാരണമാകും.
ഫുഡ് പ്രൊഡക്ഷൻ, ക്വാളിറ്റി അഷ്വറൻസ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഫുഡ് സേഫ്റ്റി, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ ഒട്ടേറെ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും.