വിയറ്റ്നാം വരാൽ
Friday, May 2, 2025 2:47 PM IST
രുചിയിലും വിലയിലും ഏറെ മുന്നിലുള്ള വിയറ്റ്നാം വരാലുകൾ തണുപ്പ് കാലാവസ്ഥയിൽ അതിവേഗം വളരും. ആറുമാസം കൊണ്ട് ഒരു കിലോ വരെ തൂക്കം വയ്ക്കും. തെളിഞ്ഞ ശുദ്ധമായ വെള്ളമാണ് അനുയോജ്യം.
ഒരു സെന്റിൽ 300 കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം. ഒരു കിലോ തൂക്കമുള്ള വരാലുകൾക്കാണ് ഡിമാൻഡ്. മാർക്കറ്റിൽ നിന്നു വാങ്ങുന്ന മത്സ്യത്തീറ്റകളാണു നൽകേണ്ടത്. അഞ്ചുനേരം പെല്ലറ്റ് തീറ്റ നൽകണം.
കിലോ 500 രൂപ വരെ വിലയുണ്ട്. കുഞ്ഞുങ്ങളുടെ വില്പന അധിക വരുമാനത്തിനുള്ള മാർഗമാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പടുതാക്കുളങ്ങളിൽ വളർത്തി 40-50 ദിവസം കഴിയുന്പോൾ വിൽക്കുന്നതാണു രീതി.
ഒരു ബ്രീഡിംഗ് വഴി 15,000 കുഞ്ഞുങ്ങളെ വരെ ലഭിക്കും.