ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ തുടങ്ങാൻ സഹായം
Saturday, December 18, 2021 9:37 AM IST
കാർഷികോത്പന്നങ്ങളുടെ മൂല്യവർധനവും പ്രാദേശിക സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിവകുപ്പ് വ്യക്തിഗത കർഷകർ, കർഷകഗ്രൂപ്പുകൾ സ്വയം സഹായ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, കുടുംബശ്രീ എന്നിവർക്ക് സംസ്കരണ യൂണിറ്റുകൾ തുടങ്ങാൻ സഹായം നൽകുന്നു.
വിവിധതരം വൃത്തിയാക്കൽ, ഗ്രേഡിംഗ്, സംസ്കരണ യന്ത്രങ്ങൾ, ഡ്രയറുകൾ, പാക്കിംഗ് യൂണിറ്റുകൾ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിക്കാം. പഴം-പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, നാളികേരം തുടങ്ങിയ ഉത്പന്നങ്ങൾ സംസ്കരിക്കുന്നതിനുള്ള യൂണിറ്റുകൾ തുടങ്ങാം.
84 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. സംസ്കരണ ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ശതമാനം നബ്സിഡിയാണ് പദ്ധതിപ്രകാരം ഗുണഭോക്താവിന് ലഭിക്കുക.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനു പുറമേ ഭക്ഷ്യസംസ്കരണത്തിനും മൂല്യവർധനവിനും കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതികൾ, SMAM പദ്ധതി എന്നിവയിലൂടെയും നൽകുന്ന സഹായവും ഉപയോഗപ്പെടുത്താവുന്നതാണ്.