കായീച്ചയ്ക്കു തുളസിക്കെണി
Monday, June 16, 2025 5:34 PM IST
കായീച്ചയെ നശിപ്പിക്കാൻ ഉത്തമമാണ് യൂജിനോൾ അടങ്ങിയിരിക്കുന്ന തുളസി കൊണ്ടുണ്ടാക്കുന്ന കെണി. ഇതിനായി ഒരുപിടി തുളസി ചതച്ചെടുത്ത് അതിൽ 30 മില്ലി വെള്ളം, 10 ഗ്രാം പൊടിച്ച ശർക്കര, നാലോ അഞ്ചോ തുള്ളി എണ്ണ, അല്ലെങ്കിൽ സോപ്പ് എന്നിവ ചേർക്കുക.
ശേഷം ഒരു പ്ലാസ്റ്റിക്ക് കുപ്പിയെടുത്ത് മധ്യഭാഗത്തെ ഇരുവശങ്ങളിലും മൂന്നു നാലിഞ്ച് നീളവും രണ്ട്, മൂന്നിഞ്ച് വീതിയുമുള്ള ദ്വാരങ്ങളിട്ട് മിശ്രിതം അതിലൊഴിച്ച് മാവിന്റെ കന്പുകളിൽ കെട്ടിയിടാം.
തുളസിച്ചാറിന്റെ മണം ശ്വസിച്ചെത്തുന്ന കായീച്ചകൾ കുപ്പിയിലെ വെള്ളത്തിൽ വീണു ചാകും. കായീച്ചയുടെ ആക്രമണമുണ്ടാകുന്ന മറ്റു വിളകളിലും ഈ കെണി ഫലപ്രദമാണ്.