അറിയാം ചില കൃഷി കാര്യങ്ങൾ
Thursday, July 10, 2025 1:10 PM IST
1. നെൽകൃഷിക്ക് എത്ര വിളകളാണ്? ഏതെല്ലാം?
ഉ. മൂന്ന്; വിരിപ്പ്, മുണ്ടകൻ, പുഞ്ച.
(ഒന്നാം വിള, രണ്ടാം വിള, മൂന്നാം വിള)
2. നെൽകൃഷിയിൽ സ്പാഡ് മീറ്റർ എന്തിനുപയോഗിക്കുന്നു?
ഉ. നൈട്രജന്റെ അളവ് അറിയാൻ.
3. നെല്ലിലെ ഇലചുരുട്ടി പുഴുവിനെ നശിപ്പിക്കുന്ന മിത്രകീടമായ വണ്ടിന്റെ ശാസ്ത്ര നാമം?
ഉ. ഓഫിയേണിയനൈത്രോ ഫാസിയേറ്റ
4. നെല്ലിന്റെ ശാസ്ത്രനാമവും കുടുംബവും?
ഉ.ഓസൈസറ്റൈവ ഗ്രാമീണെ
5.നെല്ലിൽ നിന്നെടുക്കുന്ന എണ്ണ എന്തിന് ഉപയോഗിക്കുന്നു?
ഉ. മരുന്നുകൾ, സോപ്പ്, മെഴുകുതിരി നിർമാണത്തിന്
6. നെല്ലിന്റെ ഉമിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ ?
ഉ. കാർബോർഡ്, പ്ലാസ്റ്റിക്
7. ഒരു ടണ്‍ വൈക്കോലിൽ നിന്നും ലഭിക്കുന്ന ചജഗ എത്ര?
ഉ. 8 കിലോ (ച) 1 കിലോ (ജ) 12 കിലോ (ഗ)
8 ലൈമിംഗ് എന്നാൽ എന്ത്?
ഉ. പി.എച്ച്. 5.5-ൽ താഴെയുള്ള നെൽവയലിൽ ഏക്കറിന് 250 കിലോ കുമ്മായമിട്ട് പുളി രസം മാറ്റുന്നതിനെയാണ്.
9 ഒരു ക്വിന്റൽ നെല്ല് കുത്തിയാൽ എത്ര കിലോ അരി കിട്ടും?
ഉ. 62-67 കിലോ
10 ഹ്രസ്വകാല നെല്ലിനങ്ങൾ ഏവ? അവയുടെ മൂപ്പ് എത്ര?
ഉ. ജ്യോതി, ത്രിവേണി, രോഹിണി; 80-110 ദിവസം.
11 മധ്യകാല നെല്ലിനങ്ങൾ ? അവയുടെ മൂപ്പ് എത്ര?
ഉ. ജയ, അശ്വതി, ശബരി; 135 ദിവസം.
12 ദീർഘകാല നെല്ലിനങ്ങൾ ? അവയുടെ മൂപ്പ് എത്ര?
ഉ. മഷൂരി, ലക്ഷ്മി; 135-180 ദിവസം
ഫോണ്‍: 9745770221