ഇനി വരുന്നത് പുത്തന്‍ കഴിവുകളുടെ കാലം
ഇനി വരുന്നത് പുത്തന്‍ കഴിവുകളുടെ കാലം
Friday, August 14, 2020 4:24 PM IST
കോവിഡാനന്തരം ലോകത്തെമ്പാടും തൊഴില്‍ മേഖലയില്‍ വന്‍ പ്രതിസന്ധിയുണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ വിലയിരുത്തുന്നത്. ഇന്ത്യയില്‍ 400 ദശലക്ഷം പേര്‍ അസംഘടിത മേഖലയില്‍ തൊഴിലില്ലായ്മ ഭീഷണി നേരിടേണ്ടി വരുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ തൊഴില്‍ ലഭ്യതാ മികവിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഇതിനായി അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ വിവിധ തലങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് (സ്‌കില്‍ വികസനം) തയാറാകേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ അഗ്രി ബിസിനസ്, ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യ റീട്ടെയില്‍, ഫെസിലിറ്റി മാനേജ്‌മെന്റ്, സംരംഭകത്വം, ഇന്നവേഷന്‍ എന്നിവ ഭാവി തൊഴില്‍ മേഖലകളാകും. അഭ്യസ്ഥവിദ്യരായ യുവതീയുവാക്കള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളാരംഭിച്ച് അഗ്രിബിസിനസില്‍ സംരംഭകരാകാം.

മികച്ച തൊഴില്‍ ലഭിക്കാന്‍ സാങ്കേതിക, ഡൊമൈന്‍, കമ്യൂണിക്കേഷന്‍, സ്‌കില്ലുകള്‍ അത്യന്താപേക്ഷിതമാണ്. ഇവ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തലങ്ങളിലുണ്ട്. മികച്ച ഇംഗ്ലീഷ് പ്രവീണ്യം, ആശയ വിനിമയം, പൊതുവിജ്ഞാനം എന്നിവ വ്യക്തമാക്കേണ്ടതുണ്ട്. തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ അക്കാദമിക് മികവിനപ്പുറം സ്‌കില്ലിന് വന്‍ പ്രാധാന്യമാണ് കൈവരിക്കാന്‍ പോകുന്നത്. തൊഴില്‍ മേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാകും. ഡിജിറ്റല്‍ രംഗത്തെ വളര്‍ച്ചയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, എഡ്യുക്കേഷണല്‍ ടെക്‌നോളജി എന്നിവ വന്‍ വളര്‍ച്ച കൈവരിക്കും.

വൊക്കേഷണല്‍ വിദ്യഭ്യാസം, പരിശീലനം എന്നിവയില്‍ മാറ്റങ്ങളുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന റിവേഴ്‌സ് മൈഗ്രേഷന്‍ പ്രക്രിയ നിര്‍മാണം, ഭൗതിക സൗകര്യ വികസനം, ലോജിസ്റ്റിക്‌സ് എന്നിവയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തൊഴിലാളികളെ കൂടുതലായാശ്രയിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ കൂടുതല്‍ പ്രകടമാകും. ഡിസൈന്‍, അക്കൗണ്ടിംഗ് തുടങ്ങിയ മുഖ്യധാരയിലില്ലാത്ത നോണ്‍ കോര്‍ മേഖലകളില്‍ കൂടു തല്‍ തൊഴി ലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആരോഗ്യ മേഖലയില്‍ സാങ്കേതിക വിദ്യ യ്ക്കധിഷ്ഠിതമായ ടെക്‌നീഷ്യന്‍ സൂപ്പര്‍വൈസറി തൊഴിലുകള്‍ കൂടുതലായി രൂപപ്പെടും.




കൂടുതല്‍ സ്‌കില്ലുകള്‍ അനുവര്‍ത്തിക്കാവുന്ന മള്‍ട്ടിപ്പിള്‍സ്‌കില്‍ ഉള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ എളുപ്പമാണ്. ഓ ണ്‍ലൈന്‍ രീതിയിലുള്ള മാറ്റം ഐ.ടി., ഐ.ടി. അനുബന്ധ സേവന മേഖല കളില്‍ പ്രകടമാകും. പൂര്‍ണമായോ, ഭാഗികമായോ ഓണ്‍ ലൈനിലേക്കു ള്ള പ്രവണതയ്ക്ക് പ്രസക്തിയേറും. എന്നാല്‍ കുറഞ്ഞ ഡാറ്റ, കണക്ടി വിറ്റി, ബാന്‍ഡ് വിഡ്ത്ത് എന്നിവ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മള്‍ട്ടിപ്പിള്‍ പ്ലാറ്റ്‌ഫോം അപ്രോച്ചിന് പ്രസക്തിയേ റും. വിദ്യാഭ്യാസ മേഖലയില്‍ ഇ-ലേ ണിംഗ്, അധ്യാപനം, ഇ കണക്ട് പെഡഗോഗി എന്നിവയില്‍ കാലത്തി നനുസരിച്ചുള്ള പരിശീലനം ആവശ്യ മായി വരും. ഉന്നത വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ കൂടുതല്‍ സഹകരണ സ്വ ഭാവം പ്രകടിപ്പിക്കേണ്ടിവരും. ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം കൂടുതല്‍ കരുത്താര്‍ജിക്കും. വ്യവസായ സ്ഥാപ നങ്ങളുമായി ചേര്‍ന്നുള്ള അക്കാദമി യ- ഇന്‍ഡസ്ട്രി സഹകരണം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുപകരി ക്കും. ബിരുദ, ഡിപ്ലോമ വിദ്യാര്‍ഥിക ള്‍ക്ക് പഠനത്തോടൊപ്പം മൂല്യവര്‍ധിത ആഡ് ഓണ്‍ സ്‌കില്‍ കോഴ്‌സുകള്‍ ആവശ്യമായിത്തീരും.

ഡോ. ടി.പി. സേതുമാധവന്‍
(വെറ്ററിനറി സര്‍വകലാശാല മുന്‍ ഡയറക്ടര്‍, യുഎല്‍സിസിഎസ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, ലോകബാങ്ക് കണ്‍സള്‍ട്ടന്റ്)