ഒറ്റയാൾ സമരം ഒടുവിൽ ഫലപ്രാപ്തിയിൽ; കുരങ്ങനു കൂടുമായി വനപാലകർ
ഒറ്റയാൾ സമരം  ഒടുവിൽ ഫലപ്രാപ്തിയിൽ;  കുരങ്ങനു  കൂടുമായി വനപാലകർ
Wednesday, October 6, 2021 3:55 PM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ മ​ഠ​ത്തി​ന​ക​ത്തു എം.​എ. ജോ​ൺ​സ​ൺ പ്ര​ഖ്യാ​പി​ച്ച നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ ഉ​റ​ച്ചു ത​ന്നെ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​നു സ്വ​ന്തം പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൻ ചു​വ​ട്ടി​ലാ​ണു സ​മ​രം ന​ട​ത്തു​ന്ന​ത്.

അ​തി​രൂ​ക്ഷ​മാ​യ കാ​ട്ടു​കു​ര​ങ്ങു ഭീ​ഷ​ണി​യി​ൽ നി​ന്നു ത​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ളെ മോ​ചി​പ്പി​ക്കു​ക​യെ​ന്ന​താ​ണു പെ​രു​വ​ണ്ണാ​മൂ​ഴി വ​നാ​തി​ർ​ത്തി​യി​ലെ ഓ​നി​പ്പു​ഴ തീ​ര​ത്തു താ​മ​സി​ക്കു​ന്ന ജോ​ൺ​സ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. സ​മ​ര പ്ര​ഖ്യാ​പ​ന​ത്തി​നു വ​ലി​യ പി​ന്തു​ണ​യാ​ണു ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.


ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രു​ന്നാ​ൽ പോ​ലും വ​ലി​യ അ​വ​ശ​ത അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന ശ​രീ​ര സ്ഥി​തി​യാ​ണു ജോ​ൺ​സ​ന്.

നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ നി​ന്നു മാ​റ​ണ​മെ​ന്നു പ​ല​രും ഉ​പ​ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​ന്നോ​ട്ടു വ​ച്ച കാ​ൽ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​റ​ച്ച നി​ല​പാ​ട്.

കു​ര​ങ്ങു​ക​ളെ പി​ടി​ക്കാ​നാ​യി പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​ർ ഇ​ന്ന​ലെ ജോ​ൺ​സ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു.