റ​ബ​റി​നു പ​ക​രം കു​രു​മു​ള​കി​ലേ​ക്ക് തി​രി​ഞ്ഞ് ബി​ബി​ൻ
റ​ബ​റി​നു പ​ക​രം കു​രു​മു​ള​കി​ലേ​ക്ക് തി​രി​ഞ്ഞ് ബി​ബി​ൻ
Monday, September 16, 2024 5:13 PM IST
ജോ​സ​ഫ് കു​മ്പുക്ക​ൻ
മൂ​ന്നേ​ക്ക​റി​ലെ റ​ബ​ർ വെ​ട്ടി​മാ​റ്റി പ​ക​രം കു​രു​മു​ള​ക് പ​രീ​ക്ഷി​ക്കു​ക​യാ​ണ് പാ​ലാ -​ ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ​ത്തി​പ്പാ​റ തു​ന്പ​മ​റ്റ​ത്തി​ൽ ബി​ബി​ൻ ടി. ​ജോ​സ്. റ​ബ​റി​ന്‍റെ വി​ല​യി​ടി​വും താ​ങ്ങാ​നാ​വാ​ത്ത കൂ​ലി​ച്ചെ​ല​വു​മാ​ണ് കു​രു​മു​ള​ക് കൃ​ഷി​യി​ലേ​ക്ക് മാ​റാ​ൻ ബി​ബി​നെ പ്രേ​രി​പ്പി​ച്ച​ത്.

1700 കൊ​ടി​ക​ളാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. അ​ധി​ക​വും ക​രി​മു​ണ്ട​യി​ന​മാ​ണെ​ങ്കി​ലും കു​ന്പു​ക്ക​ൽ, അ​ഗ​ളി, കു​തി​ര​വാ​ലി തു​ട​ങ്ങി 25 ൽ ​പ​രം ഇ​ന​ങ്ങ​ളു​മു​ണ്ട്. 18 മാ​സം വ​ള​ർ​ച്ച​യെ​ത്തി​യ ചെ​ടി​ക​ൾ 10-15 അ​ടി​വ​രെ ഉ​യ​ര​ത്തി​ൽ എ​ത്തി. വേ​പ്പി​ൻ പി​ണ്ണാ​ക്കാ​ണ് കു​രു​മു​ള​ക് കൊ​ടി​ക്ക് അ​ടി​സ്ഥാ​ന​വ​ളം.

താ​ങ്ങു കാ​ലാ​യി വ​ള​ർ​ത്തു​ന്ന വെ​ള്ള മു​ള്ള് മു​രി​ക്ക് ഹൈ​റേ​ഞ്ചി​ൽ നി​ന്നു വാ​ങ്ങി​യ​താ​ണ്. 15 ദി​വ​സം കൂ​ടു​ന്പോ​ൾ താ​ങ്ങ് കാ​ലി​ന് മ​രു​ന്ന​ടി​ക്കും. ചാ​ണ​ക​പ്പൊ​ടി, ട്രൈ​ക്കോ​ഡ​ർ​മ, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ​യു​ടെ മി​ശ്രി​ത​മാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വേ​ന​ലാ​യാ​ൽ ചു​വ​ട്ടി​ൽ പു​ത​യി​ട്ടും. 15 ദി​വ​സം കൂ​ടു​ന്പോ​ൾ ന​ന​ച്ചു​കൊ​ടു​ക്കും. തോ​ട്ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു വ​ശ​ത്ത് സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ൽ അ​ടി​ക്കു​ന്ന​തി​നാ​ൽ ചെ​ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​രി​ര​ക്ഷ കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.


കൃ​ഷി​യി​ട​ത്തി​ൽ ക​ള​ക​ൾ ക​യ​റാ​ൻ സ​മ്മ​തി​ക്കാ​റി​ല്ല. എ​പ്പോ​ഴും തെ​ളി​ച്ചു​കൊ​ടു​ക്കും. ചോ​ല കേ​റാ​തെ കൊ​ടി താ​ങ്ങ് മ​ര​ത്തി​ൽ ക​യ​റു​ന്ന​തു​വ​രെ മു​രി​ക്കി​നോ​ട് ചേ​ർ​ത്തു കെ​ട്ടി​വ​യ്ക്ക​ണം. ഈ ​വ​ർ​ഷം ഏ​ക​ദേ​ശം 120 കി​ലോ ഉ​ണ​ക്ക കു​രു​മു​ള​ക് ല​ഭി​ച്ചു.

ഇ​ത് കൂ​ടാ​തെ വി​യ​റ്റ്നം ഏ​ർ​ലി ഇ​ന​ത്തി​ൽ​പെ​ട്ട 12 പ്ലാ​വു​ക​ളു​മു​ണ്ട്. 300 ക​മു​കും 35 ജാ​തി​ക​ളും 100 വാ​നി​ല​ക​ളും ബി​ബി​ന് അ​ധി​ക വ​രു​മാ​ന​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ്.

തീ​റ്റ​പു​ൽ​കൃ​ഷി, ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, പ​ശു, കോ​ഴി, മീ​ൻ കൃ​ഷി (പ​ടു​താ​കു​ളം) എ​ന്നി​വ​യും ബി​ബി​നു​ണ്ട്. 700 മൂ​ട് മ​ര​ച്ചീ​നി കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.​മാ​താ​പി​താ​ക്ക​ളാ​യ ജോ​സും സാ​ലി​യും മി​ക​ച്ച ക​ർ​ഷ​ക​രാ​ണ്.

ഭാ​ര്യ: മ​ഞ്ചു ന​ഴ്സാ​ണ്. ര​ണ്ടു മ​ക്ക​ൾ.

ഫോ​ണ്‍: 8547355215