Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നടുക്കടലിൽ കേരളത്തിന്റെ സ്വന്തംസേന
Friday, June 21, 2019 1:00 AM IST
ആറടിമണ്ണും കടലെടുക്കുമ്പോള്‍-1 / വി.എസ്. ഉമേഷ്
പുതുവൽ സുദർശന്റെയും കുടുംബത്തിന്റെയും വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു നല്ലൊരു വീട്. അതിനായി ഏറെക്കാലത്തെ കഠിനാധ്വാനത്തിലൂടെ അഞ്ചുലക്ഷത്തോളം രൂപ സ്വരുക്കൂട്ടി. സുനാമി പുനരുദ്ധാരണ പദ്ധതിയിൽനിന്നു ലഭിച്ച രണ്ടര ലക്ഷവും ചേർത്ത് വീടു പണിതു.
സുനാമിയുടെ ആഘാതം തീർത്ത ദുരിതങ്ങൾക്കൊടുവിൽ പൂവണിഞ്ഞ സ്വപ്നം. അന്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15-ാം വാർഡിൽ നീർക്കുന്നത്ത് എട്ടുവർഷത്തോളം തലയുയർത്തിനിന്ന സുദർശന്റെ വീട് ഇന്ന് കടലോരത്ത് തകർന്നു കിടക്കുകയാണ്. ഇതുവരെ 50 മീറ്റർ അകലെയുള്ള കടൽഭിത്തിയിൽ വന്നടിച്ചിരുന്ന തിരമാലകളാണ് ഇക്കുറി തന്റെ വീടിനെ നിലംപരിശാക്കിയതെന്ന് പറയുമ്പോൾ സുദർശന്റെ കണ്ഠമിടറി, വാക്കുകൾ മുറിഞ്ഞു.
ഓഖിയിൽ തിരമാലകൾ വീശിയടിച്ചപ്പോൾ കടൽഭിത്തിക്ക് ഇളക്കമുണ്ടായി. അറ്റകുറ്റപ്പണികൾക്ക് അമാന്തമായപ്പോൾ പതിയെ കല്ലുകൾ ഇളകിപ്പോയി. തടസങ്ങളെ തട്ടിനീക്കി തിരകൾ ആഞ്ഞടിച്ചപ്പോൾ സുദർശന്റെ വീടിന്റെ അടിക്കല്ലും ഇളകി. സ്വപ്നസൗധം നിലംപതിച്ചപ്പോൾ ജീവിതം തന്നെ കടലെടുത്ത അനുഭവത്തിലാണ് സുദർശൻ. പണിയില്ല, കയറിക്കിടക്കാൻ ഇടമില്ല. കിട്ടിയ സാധനങ്ങളുമായി ഭാര്യ അന്പിളിക്കും മക്കളായ കൃഷ്ണപ്രിയയ്ക്കും അഖിലിനുമൊപ്പം സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. തൊട്ടടുത്തു താമസിച്ചിരുന്ന അനുജന്റെ വീടും തകർന്നു. അവർ ബന്ധുവീട്ടിലാണ് എത്തിപ്പെട്ടിരിക്കുന്നത്.
ഒരുവർഷം മുമ്പ് കേരളം വിറങ്ങലിച്ചുപോയ പ്രളയത്തിൽ അനേകരെ രക്ഷിച്ച നമ്മുടെ സ്വന്തം സൈന്യമാണ് ചെല്ലാനത്തും അന്പലപ്പുഴയിലുമൊക്കെയുള്ള തീരദേശജനത. വഞ്ചികളുമായി എത്തി പ്രളയത്തെ കൂസാതെ ജീവൻ പണയപ്പെടുത്തിയായിരുന്നു ഇവരുടെ രക്ഷാപ്രവർത്തനം. അന്ന് കേരളമൊന്നാകെ ഇവർക്കുമുന്നിൽ കൂപ്പുകൈകളുമായാണു നിന്നത്. എന്നാൽ ഇപ്പോൾ ഇവരെ ആർക്കും വേണ്ടാതായിരിക്കുന്നു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീണ്ടുകിടക്കുന്ന 600 കിലോമീറ്ററോളം വരുന്ന തീരത്തെ ഓരോ നിവാസിക്കും പറയാനുള്ളത് ഇതുപോലുള്ള ദുരന്തത്തിന്റെ ശേഷിപ്പുകളെ കുറിച്ചാണ്. സംസ്ഥാനത്തിന്റെ തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,865 കുടുംബങ്ങളാണ് ഇത്തരത്തിൽ ഭീഷണി നേരിടുന്നത്.
കടൽഭിത്തികൾ തകർത്ത് തിരമാലകൾ ആഞ്ഞടിച്ചെത്തി ദുരിതം വിതയ്ക്കുന്പോഴും പരിഹാര നടപടികൾ ഭിത്തികളിൽ തട്ടിനിൽക്കുന്നു എന്നതാണ് ഇവരുടെ മുഖ്യപരാതി.
തീരം കവരുന്ന തിര
തങ്ങളുടെയെല്ലാം കുട്ടിക്കാലത്ത് മീറ്ററുകൾക്കപ്പുറത്ത് വന്നടിച്ചിരുന്ന തിരമാലയാണ് ഇപ്പോൾ വീടുകൾക്കുള്ളിലേക്ക് എത്തിയിരിക്കുന്നത് എന്നാണ് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഓരോ വർഷവും കടൽ കൂടുതൽ തീരം കവർന്നെടുക്കുന്നു. നിരവധി വീടുകൾ തകരുന്നു. വീടും വീട്ടുസാധനങ്ങളും തൊഴിലുപകരണങ്ങളുമടക്കം നഷ്ടപ്പെട്ടതുവഴി മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം കോടികളാണ്. വീടിരുന്ന സ്ഥലവും മിക്കവർക്കും നഷ്ടമായി.
കടൽഭിത്തി നിർമിച്ച് തീരംസംരക്ഷിക്കുകയാണ് ശാസ്ത്രീയമായ മാർഗം. കോടികൾ ചെലവഴിച്ചു നിർമിക്കുന്ന കടൽഭിത്തി യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുകയും വേണം. എന്നാൽ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയും കടുത്ത അവഗണനയുമാണ് അധികൃതർ കാട്ടുന്നത് എന്നാണ് തീരദേശവാസികളുടെ എക്കാലത്തെയും പരാതി. അന്പലപ്പുഴ-തോട്ടപ്പള്ളി മേഖലകളിലും തകർന്ന കടൽഭിത്തികളിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവമാണ് ഇവിടെ കടൽഭിത്തിയുടെ തകർച്ച രൂക്ഷമാക്കുന്നത്.
തീരമേഖലയിൽ നടപ്പാക്കുന്ന വൻകിടപദ്ധതികളുടെ ഇരകളും തീരവാസികളാണ്. ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്തരം പഠനങ്ങളിലെ നിർദേശങ്ങൾ പലതും നടപ്പിലാക്കാറില്ല.
ആശ്വാസമാകാത്ത വാഗ്ദാനങ്ങൾ
ആശ്വാസമേകാൻ പ്രഖ്യാപിക്കുന്ന പുനരധിവാസ പദ്ധതികൾ വാഗ്ദാനം മാത്രമായി മാറുന്നുവെന്നാണ് തീരവാസികളുടെ പരാതി. കടലെടുത്തു പോയതൊന്നും തിരിച്ചുകിട്ടില്ലെന്ന് അറിയാമെങ്കിലും സർക്കാർ പ്രഖ്യാപിക്കുന്ന സഹായം യഥാസമയം കിട്ടാത്തതാണ് ഇവരെ നിരാശരാക്കുന്നത്. പുതുവൽ സുദർശനും കുടുംബവും സുഹൃത്തിന്റെ വീട്ടിൽ വാടകയ്ക്കാണു കഴിയുന്നത്. ദിവസങ്ങൾക്കു മുന്‍പ് രേഖകൾ ഹാജരാക്കി താലൂക്ക് ഓഫീസിൽ അപേക്ഷ നല്കി. വില്ലേജ് ഓഫീസറും താലൂക്ക് ഓഫീസറുമടക്കമുള്ള ഉദ്യോഗസ്ഥർ വന്ന് പരിശോധിച്ച് റിപ്പോർട്ട് എടുത്തുവെന്നതുമാത്രമാണ് ഏക ആശ്വാസം. തൊഴിലു പോലുമില്ലാതെ വാടകയ്ക്ക് താമസിക്കേണ്ടിവരുമ്പോൾ ചെറിയ സഹായംപോലും വലിയ ആശ്വാസമാണ്. എന്നാൽ അതും കടലാസിൽ മാത്രമാകുന്നു.
തീരദേശവാസികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴാണ് നടപ്പാകുക എന്നതു സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. പുനരധിവാസ പദ്ധതികളെല്ലാം കടൽത്തീരത്തുനിന്ന് 200 മീറ്റർ അകലെയാകണം എന്നതാണ് വ്യവസ്ഥ. ഇത് തങ്ങളുടെ തൊഴിലിനെ സാരമായി ബാധിക്കുമെന്ന് ഇവർ ഭയക്കുന്നു. സൗജന്യ റേഷനടക്കമുള്ള സഹായങ്ങൾ മുടങ്ങാതെ ലഭ്യമാക്കണമെന്നതാണ് ഇവരുടെ മറ്റൊരാവശ്യം. മുൻകാല അനുഭവങ്ങൾവച്ച് പുനരധിവാസമടക്കമുള്ള പദ്ധതികളൊന്നും പെട്ടെന്നു നടപ്പാകുമെന്ന് ഇവർ കരുതുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
Latest News
മദ്യം നൽകിയില്ല; യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top