മ​ഴ​യി​ലും കൂ​ടു​ത​ല്‍ വെ​ളി​ച്ച​ത്തെസ്നേ​ഹി​ച്ചു വ​ര​ണ്ടു​പോ​യ ന​ദി​ക​ള്‍
മ​ഴ​യി​ലും കൂ​ടു​ത​ല്‍ വെ​ളി​ച്ച​ത്തെസ്നേ​ഹി​ച്ചു വ​ര​ണ്ടു​പോ​യ ന​ദി​ക​ള്‍
വാ​ക്കു​ക​ള്‍ പ്രേ​ത​ങ്ങ​ളാ​യി അ​ല​യു​ന്ന
മൗ​ന​പു​സ്ത​ക​ത്തി​ലാ​ണു ഞാ​ന്‍
നി​ന്നെ മ​യി​ല്‍​പ്പീ​ലി​യാ​യി സൂ​ക്ഷി​ച്ച​ത്.

ഇ​രു​ട്ടി​നി​ത്ര നി​റ​ങ്ങ​ളു​ണ്ടെ​ന്നു പ​റ​ഞ്ഞ സ്വ​പ്ന​ങ്ങ​ളെ​ല്ലാം
വെ​ളി​ച്ചം നൂ​ഴ്ന്നി​റ​ങ്ങും​വ​രെ നീ​യാ​യി​രു​ന്നു.

എ​ന്‍റെ ഹൃ​ദ​യ​ത്തി​ലൊ​രു പു​ഴ​യു​ടെ ഭൂ​ത​കാ​ല​മു​ണ്ട്
അ​വി​ടെ പ്ര​ണ​യ​മ​ണ​ല്‍​ത്ത​രി​ക​ളി​ല്‍
എന്‍റെ കാ​ല്‍​പാ​ടും നി​ന്‍റെ​യോ​ര്‍​മ​യും
സാ​യാ​ഹ്ന​സൂ​ര്യ​നെ സാ​ക്ഷി​യാ​ക്കു​ന്നു


എ​ന്‍റെ ചി​ന്ത​ക​ളി​ല്‍ ജ​നി​ച്ച ന​മ്മു​ടെ മ​യി​ല്‍​പ്പീ​ലി​ക്കു​ഞ്ഞു​ങ്ങ​ള്‍
അ​സ്ത​മ​യ​കി​ര​ണ​ങ്ങ​ളാ​യി ചു​റ്റു​മോ​ടു​ന്നു
ഇ​രു​ട്ട​ണ​യു​മ്പോ​ള്‍ അ​വ പ​രി​ണ​മി​ച്ച് മി​ന്നാ​മി​നു​ങ്ങു​ക​ളാ​കു​ന്നു
പി​ന്നെ മ​ഴ​യി​ലും കൂ​ടു​ത​ല്‍ വെ​ളി​ച്ച​ത്തെ സ്നേ​ഹി​ച്ചു

വ​ര​ണ്ടു​പോ​യ ന​ദി​യോ​ര​ത്തെ പാ​ഴ്മ​ര​ങ്ങ​ളി​ല്‍
ഒ​രു​വേ​ള മാ​ത്രം അ​വ പൂ​ക്ക​ളാ​യി മാ​റു​ന്നു...

എസ്ജിഎം

useful_links
story
article
poem
Book