നമുക്കിടയിലെ യവനിക
നമ്മളെ ആദ്യം ആണും പെണ്ണുമാക്കി
എന്നിട്ടും ഒന്നിച്ചപ്പോൾ ഭാഷ കലക്കി
മനസു വായിച്ചപ്പോൾ കര രണ്ടാക്കി
കടലു താണ്ടിയപ്പോൾ മതം തിരിച്ചു
മതം മാറിയപ്പോൾ ജാതി പറഞ്ഞു
മരണത്തിൽ ഒന്നിച്ചപ്പോൾ ഒന്നിനെ കുഴിച്ചിട്ടു
മറ്റൊന്നിനെ കത്തിച്ചുകളഞ്ഞു
എസ്ജിഎം