ബ​ർ​ഗ​ർ
ബ​ർ​ഗ​ർ
നെ​ടു​കെ പി​ള​ർ​ന്ന ബ​ണ്ണി​നു​ള്ളി​ൽ
മൃ​തി​യ​ട​ഞ്ഞ കോ​ഴി​ക​ൾ
അ​സ്തി​ത്വ​മി​ല്ലാ​തെ ചി​രി​ക്കു​ന്നു.

ഹേ ​മ​നു​ഷ്യാ "വാ'​യൊ​ന്നു
പി​ള​ർ​ന്നു ഭ​ക്ഷി​ക്കു​വാ​ൻ
വ​ന്നാ​ട്ടെ.. ഇ​വി​ടെ വ​ന്നാ​ട്ടെ..

പ​ല​തു​ണ്ട് ത​ര​മു​ണ്ട്
ഉ​ള്ളി​ൽ പ​ല​തു​മു​ണ്ട്
ഇ​ല​യു​ണ്ട് ചീ​സു​ണ്ട്
പ​ച്ച​ക്ക​റി​യു​മു​ണ്ട്.

വി​ര​ൽ​പോ​ലെ നീ​ളം പൊ​രി​ച്ച
ഉ​രു​ള​ക്കി​ഴ​ങ്ങു ത​രാം
കൂ​ടെ കു​ടി​ക്കു​വാ​ൻ
ചാ​യം​ക​ല​ക്കി​യ പാ​നീ​യ​മു​ണ്ട്.

മേ​ൽ​തു​ണി​യി​ട്ട എ​ന്നെ

ക​ഴി​ക്കു​വാ​ൻ നീ
​കൈ ക​ഴു​കാ​തെ വ​ന്നാ​ട്ടെ..
വാ ​പി​ള​ർ​ന്നു വ​ന്നാ​ട്ടെ...
നി​റ​ഞ്ഞ വ​യ​റോ​ടെ പോ​കു..

ഞാ​ൻ വെ​റു​മൊ​രു ബ​ർ​ഗ​റ​ല്ല
ജ​ങ്ക് ഫു​ഡി​ൽ കേ​മ​ൻ
പ​ല നാ​ട്ടി​ൽ പ​ല​രും
പ​ല പേ​രു​ക​ൾ ചേ​ർ​ത്ത് വി​ളി​ക്കു​ന്നു..

ആ​യി​ര​ങ്ങ​ളു​ടെ
അ​ത്താ​ണി​യാ​യി മാ​റു​മ്പോ​ൾ
ആ​സ്വ​ദി​ച്ച് ഭു​ജി​ക്കു​ന്ന​വ​ൻ
"ആ​ഹാ' ചൊ​ല്ലു​ന്നു ബ​ഹു​കേ​മ​നാം
ആ​ഹാ​രം ഇ​താ​ണ് "ബ​ർ​ഗ​ർ'.

വി​നീ​ത് വി​ശ്വ​ദേ​വ്

useful_links
story
article
poem
Book