ന​ന്ദി​ദി​ന വാ​ടാ മ​ല​രു​ക​ൾ…
ന​ന്ദി​ദി​ന വാ​ടാ മ​ല​രു​ക​ൾ…
ന​ന്ദി എ​ങ്ങ​നെ എ​പ്പോ​ൾ ചൊ​ല്ലേ​ണ്ടു​ന്ന​റി​യി​ല്ല
ന​ന്ദി ഹീ​ന​രാം ജ​ന്മ​ങ്ങ​ളോ​ടു പൊ​റു​ക്ക നീ
​ഈ​രേ​ഴു ലോ​ക സ​ർ​വ്വ​ച​രാ​ച​ര​ങ്ങ​ളും..

സൃ​ഷ്ടി സ്ഥി​തി സം​ര​ക്ഷ​ക മൂ​ർ​ത്തീ ഭ​വാ​നും
സ​ർ​വ്വ​ലോ​ക മാ​ന​വ ഹൃ​ദ​യാ​ന്ത​രാ​ള​ങ്ങ​ളി​ൽ
നി​റ​യും ന​ന്ദി​യു​ടെ സു​ഗ​ന്ധ​പൂ​രി​ത​മാം വാ​ടാ മ​ല​രു​ക​ൾ

എ​ന്നും എ​ന്നെ​ന്നും അം​ഗു​ലി കൂ​പ്പി​യ​ർ​പ്പി​ക്ക​ട്ടെ
സ​ർ​വ്വ​ജ്ഞാ​നം ഈ​ശ്വ​ര പാ​ദാ​ര വി​ന്ദ​ങ്ങ​ളി​ൽ
എ​ന്നു​ടെ അ​സ്ഥി​ത്വ​ത്തി​ന് ആ​ധാ​ര​മാം..

ഭൂ​മി​ദേ​വി​ക്കും സ​ർ​വ്വ ച​രാ​ച​ര​ങ്ങ​ൾ​ക്കും
എ​ന്നു​മേ ന​ന്ദി എ​ന്നെ​ന്നും നി​റ​വോ​ടെ..​ന​ന്ദി
ന​ന്ദി​ത​ൻ സി​ന്ദൂ​ര..​ക​ർ​പ്പൂ​ര..​പ​രി​മ​ളം ചൊ​രി​യ​ട്ടെ

സ്നേ​ഹ സാ​ഗ​ര​ത്തി​ൽ ഈ ​ന​ന്ദി ദി​ന
ന​റു മ​ല​ർ പാ​വ​ന പ്ര​വാ​ഹം ചൊ​രി​യ​ട്ടെ
നി​ത്യേ​ന നി​ത്യേ​ന തേ​ൻ മ​ല​ർ​ച്ചെ​ണ്ടു​ക​ളാ​യി

പ്രാ​ണ​ശ്വാ​സം ന​ൽ​കി​യ ഈ​ശ്വ​ര​ൻ എ​ന്ന​പോ​ൽ
താ​നെ​ന്ന ജ​ന്മ​ത്തെ മാ​താ​വി​ൻ ഉ​ദ​ര​ത്തി​ൽ
അ​ർ​പ്പി​ച്ചു​രു​വാ​ക്കി​യ പി​താ​വി​നും
ആ ​ജ​ന്മ​ത്തെ പ​ത്ത് മാ​സം ചു​മ​ന്ന മാ​താ​വി​നും
തീ​ർ​ത്താ​ൽ തീ​രാ​ത്ത ക​ട​പ്പാ​ടു​ണ്ട് ജ​ന്മ​ങ്ങ​ൾ​ക്ക്


മാ​താ​പി​താ ഗു​രു​ക്ക​ളെ നി​ങ്ങ​ൾ ത​ൻ പാ​ദാ​ര​വി​ന്ദ​ങ്ങ​ളി​ൽ
അ​ർ​പ്പി​ക്ക​ട്ടെ ന​ന്ദി​യു​ടെ ആ​യി​ര​മാ​യി​രം പു​ഷ്പ​ക ചെ​ണ്ടു​ക​ൾ
ഈ​ശ്വ​ര​നേ​കി​യ പൈ​ത​ലാം ത​ന്നെ താ​ലോ​ലി​ച്ചു
പോ​റ്റി വ​ള​ർ​ത്തി നി​ല​യി​ൽ ആ​ക്കി​യ നി​ങ്ങ​ൾ​ക്ക് വ​ന്ദ​നം
അ​ഭി​വ​ന്ദ്യ​രാം മാ​താ​പി​താ ഗു​രു​ക്ക​ളെ നി​ങ്ങ​ൾ​ക്കെ​ന്നെ​ന്നും
ന​ന്ദി​യു​ടെ സ്നേ​ഹ നി​ർ​മ​ല ന​റു മ​ല​ർ​ച്ചെ​ണ്ടു​ക​ൾ
എ​ത്ര പ​റ​ഞ്ഞാ​ലും പാ​ടി​യാ​ലും തീ​രാ​ത്ത ന​ന്ദി

നി​ങ്ങ​ൾ ത​ന്ന ഈ ​മ​നോ​ഹ​ര ജീ​വി​തം എ​ത്ര അ​മൂ​ല്യം
നെ​ഞ്ചോ​ട് ചേ​ർ​ത്ത് സ്നേ​ഹി​ച്ചു താ​ലോ​ലി​ച്ചു വ​ള​ർ​ത്തി​യ
ത്യാ​ഗ​ത്തി​ൻ മ​നോ​ഹ​ര മ​ണി​വീ​ണ​യി​ൽ അ​ന​ശ്വ​ര​മാം..
നി​ങ്ങ​ൾ അ​ർ​പ്പി​ച്ചു ത​ന്ന സ്നേ​ഹ വാ​ത്സ​ല്യ സ്മ​ര​ണ​യി​ൽ
ഇ​ന്നെ​ന്‍റെ മാ​ന​സം കു​ളി​ർ​മ​ഴ​യാ​യി തേ​ൻ​മ​ഴ​യാ​യി
സ്നേ​ഹ​ത്താ​ൽ നി​റ​യു​ന്ന ന​ന്ദി​യു​ടെ പ്ര​ഭാ​പൂ​രം ചൊ​രി​യ​ട്ടെ

സ​ന്തോ​ഷ.. ആ​ന​ന്ദ​പൂ​രി​ത​മാം.. ഹാ​പ്പി ഹാ​പ്പി താ​ങ്ക്സ് ഗി​വിം​ഗ്
ഹൃ​ദ​യ ക​വാ​ട​ങ്ങ​ളി​ൽ നി​ന്ന് ഹൃ​ദ​യ​ന്ത​രാ​ള​ങ്ങ​ളി​ലേ​ക്ക്
സ്വ​ച്ഛ​മാ​യി ഒ​ഴു​ക​ട്ടെ ന​ന്ദി​യു​ടെ പ​നി​നീ​ർ ചാ​ലു​ക​ൾ.

എ.​സി.​ജോ​ർ​ജ്

useful_links
story
article
poem
Book