HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
| Back to Home |
അമ്മയൊരു സംജ്ഞയാണ്
"അ', അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്
അതു ഞങ്ങളുടെ അമ്മയായിരുന്നു
അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു!
അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്
അച്ഛനിറങ്ങിപ്പോയ വീടിന്റെ വിലാസമായിരുന്നു
ആവശ്യങ്ങളുടെ കാവലാളായിരുന്നു!
ആപത് സന്ധികളിൽ,
ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ
ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു
അച്ഛന്റെ കനൽമൊഴികളില്ലാത്ത കോലായയിലെ
ആണത്തമുള്ള കസേരയായിരുന്നു, അമ്മ!
അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ,
അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല
അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല.
ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ
അനാഥമാക്കിയിറങ്ങും, പുന്നാരങ്ങളെ!
അരക്കെട്ടിലേറിയ മരച്ചീനിവട്ടിയെ
അന്തിവരെ പ്രണയിച്ചു നടന്നിട്ടമ്മ, ദിനവും
ആധിയിലോടിയെത്തി ചുട്ടുവിളമ്പിയിരുന്നത്,
ആമോദം തളർന്നുപോയ മരച്ചീനിച്ചീളുകളും
അരിനുറുക്കിന്റെ ഉപ്പുമാവുമായിരുന്നു.
ആർത്തി, സദാ വാ പൊളിച്ചിരിക്കുമാക്കാലത്തത്
അമൃതേത്തൂട്ടായിരുന്നു, ജീവിതഭാഷയായിരുന്നു!
അന്തിക്കു ചുരുളുന്ന വയറുകളുടെ വേവുകളിൽ തട്ടി,
അടുക്കളയിലെ ആണിയിൽ തൂങ്ങിയാടുന്ന കയ്യിൽകൊട്ട
അന്ധതമസംകൊണ്ടെന്നപ്പോലുറക്കംകൊള്ളുന്ന നേരത്തമ്മ
ആളനക്കം കേക്കുന്ന മുറ്റത്തേയ്ക്കുറക്കെ തുപ്പുമായിരുന്നു!
അടർന്നകന്ന സ്വപ്നങ്ങളുടെയവശിഷ്ടങ്ങൾപേറി,
അണകനെ തേടി പോയില്ലമ്മ; ഉള്ളിലെയിരുട്ട്
അണയത്തു വന്നുനിന്നാലും ഭയന്നതില്ല; മക്കളുടെ
അത്തൽവദനങ്ങളിലാനന്ദം നിറയുമ്പോൾ
അതിപ്രീതികൊണ്ടമ്മ, അതിഭീയിലാണ്ടു;
അഗ്നിയാലമ്മ ചുട്ടെടുത്ത കളരിക്കളത്തിലെ
അടവിപ്പടർന്നിടനാഴികളതിജീവനംകൊണ്ടു!
അഷ്ടിയ്ക്കു വകയില്ലായീഴവപ്പുരയിലക്കാലത്ത്,
അനാഥനിലവിളികളെ കേൾക്കാനാകാശംമാത്രം!
അയൻപാടികളിൽ തവിടും തട്ടാന്മാർക്കുമിയും വിറ്റു;
ആഴ്ച്ചച്ചന്തകളിൽ കാലികൾടെ പൈദാഹമകറ്റി;
അങ്ങനെയാ കോമളാംഗി, കൊച്ചുമുതലാളിച്ചിയായി!
അമ്മയുടെ വിയർപ്പൊഴുകിപ്പരന്നയിടങ്ങളിൽ;
അമ്മയുടെ നഗ്നപാദമുദ്രകൾ പതിഞ്ഞ പാതകളിൽ
ആടിക്കളിച്ചിരുന്ന ചേലുറ്റ പൂക്കളുകളമ്മയ്ക്ക്
അതിജീവനത്തിന്റെ കോമളഗന്ധം സമ്മാനിച്ചിരുന്നു!
അരുമക്കിടാക്കളിൽ, പെൺമീനിനെയമ്മ
അർഹമായൊരരുവിയിലൊഴുക്കി വിട്ടു.
അരുവിക്കലങ്ങുമ്പോളടിയിലെയൂറൽ കോരികളഞ്ഞും
അതിലാപം കുറയുമ്പോൾ കിണർവെള്ളം കോരിനിറച്ചും
അരുവിയിൽ തന്നുടെ പൊൻമീനിനെ സുഭദ്രമാക്കി!
ആൺമക്കളാകാശം വാങ്ങുവാൻ പോയതിൽപിന്നെ,
അണിയവും അമരവും കൈവിട്ടതിഭരമൊഴിഞ്ഞമ്മ
അണുവീക്ഷണംകൊണ്ടണിമയിലെ വലിമയായി;
അതികൃച്ഛ്രം മാഞ്ഞണിവുകളണിയുവാൻ തുടങ്ങി!
അമ്മയെ കാക്കാനായി നിന്നതില്ല, മക്കൾ ഞങ്ങൾ
അമ്മയ്ക്കായ് പൊന്നൂഞ്ഞാൽ പണിതതില്ല
അമ്മയ്ക്കായൊരു മതിൽക്കെട്ടൊട്ടും തീർത്തതില്ല
അമ്മയായ്തന്നെ വിരാജിച്ചു ഞങ്ങളിൽ സ്വച്ഛന്ദമമ്മ!
അന്ന്, രണ്ടാണ്ടുമുൻപത്തെ ജനുവരിമഞ്ഞിൻറെ
അവസാനപ്പെയ്ത്തിനു തലേനാൾ പകൽക്കാലം,
'അമ്മ യാത്രയാകുന്നു' വെന്നെന്നോടുരചെയ്ത്,
അതസം നിശ്ചലമാക്കി, വപുസ്സിൽനിന്നായീശിത മടങ്ങി!
"അമ്മ', ഞങ്ങൾക്കിന്നൊരു വെറും അടയാളമല്ല;
ആദ്യന്തം മുഴങ്ങുന്ന, അത്യുച്ചമുള്ള ശബ്ദമാണ്
അജ്ഞേയമായനേകം ഉറുമിക്കഥകളുമായൊരു
ആത്മനക്ഷത്രമെരിഞ്ഞുത്തീർന്നതിന്റെ സംജ്ഞയാണ്!
സതീഷ് കളത്തിൽ
ഓണനാൾവഴികൾ
മുത്തശ്ശി ചൊന്നോരോണമുണ്ട്
മുറ്റത്തു പൂക്കളം തീർത്തൊരോണം
തൊടിയിൽ പൂനുള്
ജന്മദിനം
ജീവിതമാം പുസ്തകത്തീ
ന്നൊരേടുകൂടി മടങ്ങിടുമ്പോൾ,
ഓർത്തു വെയ്ക്കാനുണ്ടൊത്
ജാതിമരം
മതം മനുഷ്യനൊരു
മതിലുതീർത്തു
എത്തിപ്പിടിക്കാനാ വാത്തൊരാ മതിലിനാൽ
മനുഷ്യനിൽ വിള്ളലേറ്റു
പൊൻദീപം
അഗ്നിച്ചിറകേറി ഉയരങ്ങൾ താണ്ടിയോൻ
സ്വപ്നച്ചിറകേറാൻ നമ്മോട് ചൊന്നവൻ
നേട്ടങ്ങളൊത്തിരി ഇ
അമ്മ
പിന്തുടരുമീ പാഥയിലൂടെ
ഞാൻ കണ്ടെത്തിടുന്നു
എന്റെ മാത്രമായോര ലോകം
വർണങ്ങൾ വാരിനിറയ്ക്ക
വെറും തോന്നൽ
ഒറ്റക്കിരിക്കുവാനാവില്ലെനിക്കെന്ന നേരിന്റെ മഷിമുക്കിയെഴുതട്ടെ ഞാൻ!
ഓടിയൊളിക്കാനിടം തേടിയപ്പോഴും
നിർമിതബുദ്ധികളേ നീരു തരുമോ?
പറ്റുന്നില്ല ഒന്നിനും
പറ്റിനിൽക്കാൻ
ഒരിലത്തണലുമില്ല
വറ്റി പുഴകൾ
The black silky way
Miles and miles long
Ups and downs, straight and wavy
Through the mountains and the Valley
എന്റെ ഇന്ത്യ
റെഡ്ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക
റിപ്പബ്ലിക് ദിനം വീണ്ടും ആഗതമായി
ഭരണഘടന നിർമിച്ച് ഭാരതം
ബർഗർ
നെടുകെ പിളർന്ന ബണ്ണിനുള്ളിൽ
മൃതിയടഞ്ഞ കോഴികൾ
അസ്തിത്വമില്ലാതെ ചിരി
നിങ്ങൾ കാണണം
ഇതെന്റെ നിലവിളിയായി കരുതി വേണം
നിങ്ങളോടിയണയാൻ.
ചുറ്റും കൂടണം.
മൂക്കിന്റെ തുഞ്ചത്ത
നഷ്ടം മരിച്ചപ്പോൾ
പകലും പാതിരാവും
പ്രതീക്ഷയോടെ
ചില്ലുജാലകത്തിന്റെ തിരമാലയിൽ
നോക്കിനിൽപ്പാണ്.
ഒരു
AN OLD DECANTER
There's an old decanter, sitting in my shelf.
But, there's no wine in it now.
No one knows w
ഹൃദയത്തിൻ അൾത്താരയിൽ
ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിൻ..കേദാരമാം..വാർത്ത
കണ്ണിനു കർപ്പൂരമായ
നമുക്കിടയിലെ യവനിക
നമ്മളെ ആദ്യം ആണും പെണ്ണുമാക്കി
എന്നിട്ടും ഒന്നിച്ചപ്പോൾ ഭാഷ കലക്കി
മന