x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​മാ​യ എ​ൽ നി​നോ: ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യ്ക്കും മ​ഞ്ഞു​വീ​ഴ്ച​യ്ക്കും സാ​ധ്യ​ത; നേ​പ്പാ​ളി​ന് മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്ക്
Published: November 23, 2026 01:57 PM IST | Updated: November 23, 2026 01:57 PM IST

പ്രതീകാത്മക ചിത്രം

ക​ഠ്മ​ണ്ഡു: ശ​ക്ത​മാ​യ എ​ൽ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ഈ ​ശൈ​ത്യ​കാ​ല​ത്ത് ഹി​ന്ദു​കു​ഷ് ഹി​മാ​ല​യ​ൻ മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​കു​മെ​ന്ന് പു​തി​യ കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. നേ​പ്പാ​ളി​ൽ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, ഹി​മ​പാ​തം എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യേ​റു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മൗ​ണ്ട​ൻ ഡെ​വ​ല​പ്മെ​ന്‍റ്, ബെ​യ്‌​ജിം​ഗ് നോ​ർ​മ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി, ചൈ​നീ​സ് അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​റ്റ്മോ​സ്ഫെ​റി​ക് ഫി​സി​ക്സ് എ​ന്നി​വ ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ ഹി​ന്ദു​കു​ഷ് ഹി​മാ​ല​യ വി​ന്‍റ​ർ ഔ​ട്ട്ലു​ക്ക് 2026 റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ലു​ക​ൾ. 1950-ന് ​ശേ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ വ​ച്ച് ഏ​റ്റ​വും ശ​ക്ത​മാ​യ എ​ൽ നി​നോ ആ​യി ഇ​ത് മാ​റാ​ൻ 60 ശ​ത​മാ​നം സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് അ​ഡ്‌​മി​നി​സ്ട്രേ​ഷ​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നേ​പ്പാ​ൾ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ല​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. താ​ഴ്വ​ര​ക​ളി​ൽ മ​ഴ​യും ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​കും. പ​ടി​ഞ്ഞാ​റ​ൻ ഹി​മാ​ല​യ​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യി വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ൽ, ഹി​മ​പാ​തം എ​ന്നി​വ​യ്ക്ക് വ​ഴി​വ​ച്ചേ​ക്കാം.

അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ, ഉ​ത്ത​രേ​ന്ത്യ, നേ​പ്പാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള മ​ഞ്ഞു​വീ​ഴ്ച പ്ര​തീ​ക്ഷി​ക്കു​മ്പോ​ൾ, ഭൂ​ട്ടാ​നി​ലും കി​ഴ​ക്ക​ൻ ടി​ബ​റ്റി​ലും മ​ഞ്ഞു​വീ​ഴ്ച കു​റ​വാ​യി​രി​ക്കും. മ​ഞ്ഞി​ന്‍റെ കു​റ​വ് ജ​ല​സേ​ച​ന​ത്തെ​യും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളെ​യും ബാ​ധി​ച്ചേ​ക്കാം. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​മ്പോ​ഴും തെ​ക്കു​കി​ഴ​ക്ക​ൻ ടി​ബ​റ്റി​ലും മ്യാ​ൻ​മ​റി​ന്‍റ​എ ചി​ല ഭാ​ഗ​ങ്ങ​ളി​ലും വ​ര​ണ്ട കാ​ലാ​വ​സ്ഥ​യും കാ​ട്ടു​തീ സാ​ധ്യ​ത​യും കൂ​ടു​ത​ലാ​യി​രി​ക്കും.

ക​ഴി​ഞ്ഞ മ​ൺ​സൂ​ൺ കാ​ല​ത്ത് നേ​പ്പാ​ളി​ലും ഭൂ​ട്ടാ​നി​ലും ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ 1,500-ല​ധി​കം പേ​ർ മ​രി​ക്കു​ക​യും 5,000-ത്തി​ല​ധി​കം പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തി​രു​ന്നു. പു​ന​ർ​നി​ർ​മാ​ണ​ത്തി​നും ദു​രി​താ​ശ്വാ​സ​ത്തി​നു​മാ​യി 4.7 ബി​ല്യ​ൺ ഡോ​ള​റാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്.

മ​ൺ​സൂ​ൺ അ​വ​സാ​നി​ച്ച​തോ​ടെ ദു​ര​ന്ത​നി​വാ​ര​ണ ജാ​ഗ്ര​ത കു​റ​യ്ക്ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ​ക്ക​നു​സ​രി​ച്ച് മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു. ന​വം​ബ​ർ 25 മു​ത​ൽ 27 വ​രെ ക​ഠ്മ​ണ്ഡു​വി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ച​ർ​ച്ച ചെ​യ്യും.

Tags : ElNino HeavyRain Snowfall

Recent News

Corehub Up