x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ടി​യി​ലും കൊ​ടൈ​ക്ക​നാ​ലി​ലും ക​ന​ത്ത മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും

വെബ് ഡെസ്ക്
Published: October 24, 2026 11:02 AM IST | Updated: October 25, 2026 03:34 AM IST

ഊട്ടിയിലെ കനത്തമഴയിലും മണ്ണിടിച്ചിലിലും മണ്ണും പാറയും വീണ ബസ്

ഊ​​​ട്ടി: സു​​​ഖ​​​വാ​​​സ​​​കേ​​​ന്ദ്ര​​​മാ​​​യ ഊ​​​ട്ടി​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഴ തു​​​ട​​​രു​​​ന്നു. മേ​​​ട്ടു​​​പ്പാ​​​ള​​​യം-​​​ഊ​​​ട്ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലും മേ​​​ട്ടു​​​പ്പാ​​​ള​​​യം-​​​കോ​​​ത്ത​​​ഗി​​​രി സം​​​സ്ഥാ​​​ന​​​ പാ​​​ത​​​യി​​​ലും പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യി.

ബ​​​ർ​​​ലി​​​യാ​​​റി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി സ​​​ർ​​​ക്കാ​​​ർ ബ​​​സി​​​നു മു​​​ക​​​ളി​​​ൽ മ​​​ണ്ണും​ പാ​​​റ​​​യും വീ​​​ണു ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. ഊ​​​ട്ടി ബെ​​​ട്ട​​​ട്ടി സ്വ​​​ദേ​​​ശി ക​​​ന​​​ക​​​രാ​​​ജ് (50) ആ​​​ണു മ​​​രി​​​ച്ച​​​ത്. രാ​​​ത്രി മു​​​ത​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​വ​​​രെ ക​​​ന​​​ത്ത മ​​​ഴ​​​യാ​​​ണ് നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലും താ​​​ഴ്വാ​​​ര​​​പ്ര​​​ദേ​​​ശ​​​മാ​​​യ മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തും പെ​​​യ്ത​​​ത്. കൂ​​​നൂ​​​ർ റോ​​​ഡി​​​ൽ 14 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും കോ​​​ത്ത​​​ഗി​​​രി റോ​​​ഡി​​​ൽ മൂ​​​ന്നു സ്ഥ​​​ല​​​ത്തും മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ണ്ടാ​​​യി.

തി​​​ങ്ക​​​ളാ​​​ഴ്ച വ​​​രെ നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ വി​​​നോ​​​ദ​​​ സ​​​ഞ്ചാ​​​ര​​​ത്തി​​​നു നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​ പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ച​​​തോ​​​ടെ കോ​​​ട്ട​​​യം ചി​​​ങ്ങ​​​വ​​​നത്തുള്ള പ​​​ള്ളം ബു​​​ക്കാ​​​ന ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ​​​നി​​​ന്നു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തി​​​യ 78 കു​​​ട്ടി​​​ക​​​ളും എ​​​ട്ട് അ​​​ധ്യാ​​​പ​​​ക​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി 11 മു​​​ത​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ​​​ മൂ​​​ലം വ​​​ഴി​​​യി​​​ൽ കു​​​ടു​​​ങ്ങി.

മ​​​രം​​​വീ​​​ണ് ത​​​ക​​​ർ​​​ന്ന മ​​​റ്റൊ​​​രു ബ​​​സി​​​നെ ഒ​​​രു​​​വ​​​ശ​​​ത്തേ​​​ക്കു നീ​​​ക്കി​​​യ​​​ശേ​​​ഷം ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​യ​​​ർ കെ​​​ട്ടി​​​യാ​​​ണ് കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും മ​​​റു​​​ഭാ​​​ഗ​​​ത്തേ​​​ക്ക് എ​​​ത്തി​​​ച്ച​​​ത്. സ്കൂ​​​ളി​​​ൽ​​​നി​​​ന്നു പോ​​​യ​​​വ​​​രെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ കോ​​​ട്ട​​​യ​​​ത്തു തി​​​രി​​​ച്ചെ​​​ത്തേ​​​ണ്ട​​​വ​​​രാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.

നി​​​ല​​​വി​​​ൽ കു​​​ട്ടി​​​ക​​​ളെ​​​യും അ​​​ധ്യാ​​​പ​​​ക​​​രെ​​​യും മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തെ സ്കൂ​​​ളി​​​ലേ​​​ക്കു മാ​​​റ്റി. കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വു​​​മെ​​​ല്ലാം ത​​​മി​​​ഴ്നാ​​​ട് അ​​​ധി​​​കൃ​​​ത​​​ർ എ​​​ത്തി​​​ച്ചെ​​​ന്നും അ​​​ധ്യാ​​​പ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ൾ രാ​​​ത്രി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ കു​​​ടു​​​ങ്ങി​​​യെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെയോ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തു​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ടു.

കൂ​​​നൂ​​​ർ-​​​മേ​​​ട്ടു​​​പ്പാ​​​ള​​​യം കാ​​​ന​​​ന​​​പാ​​​ത​​​യി​​​ൽ ബ​​​ർ​​​ളി​​​യാ​​​റി​​​നും കൂ​​​നൂ​​​രി​​​നും ഇ​​​ട​​​യി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പി​​​ടി​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ്ഥ​​​ല​​​ത്ത് കോ​​​യ​​മ്പ​​​ത്തൂ​​​ർ മേ​​​ഖ​​​ലാ ഐ​​​ജി ര​​​മ്യ​​​ഭാ​​​ര​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പൊ​​​ലി​​​സ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. നി​​​ല​​​വി​​​ൽ മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ ഊ​​​ട്ടി ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും ത​​​ട​​​യു​​​ക​​​യാ​​​ണ്. നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​യി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടു പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ട​​​ങ്ങ​​​ളും പൊ​​​ലി​​​സ് അ​​​ട​​​ച്ചു. ഇ​​​ന്നും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ നീ​​​ല​​​ഗി​​​രി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഊ​​​ട്ടി​​​യി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ ബ​​​സു​​​ക​​​ൾ അ​​​ട​​​ക്കം മേ​​​ട്ടു​​​പ്പാ​​​ള​​​യം ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. ദേ​​​ശീ​​​യ​​​പാ​​​താ അ​​​ധി​​​കൃ​​​ത​​​ർ ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ചു റോ​​​ഡി​​​ലെ പാ​​​റ​​​ക​​​ളും മ​​​ണ്ണും നീ​​​ക്കം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും വീ​​​ണ്ടും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നു​​​ള്ള സാ​​​ധ്യ​​​ത തു​​​ട​​​രു​​​ക​​​യാ​​​ണ്.

200 വി​ദ്യാ​ർ​ഥി​ക​ൾ സു​ര​ക്ഷി​ത​ർ

ഊ​​​ട്ടി: മ​​​ഴ​​​യി​​​ലും മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മ​​​ല​​​യോ​​​ര​​​പാ​​​ത​​​യി​​​ലു​​​ണ്ടാ​​​യ ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ടു​​​ങ്ങി​​​പ്പോ​​​യ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​നോ​​​ദ​​​യാ​​​ത്രാ​​​സം​​​ഘ​​​ത്തെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

നാ​​​ലു ബ​​​സു​​​ക​​​ളി​​​ലാ​​​യി ഊ​​​ട്ടി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ 200-ഓ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണു ക​​​ല്ലാ​​​റി​​​ലെ സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ജ്യോ​​​തി വി​​​ദ്യാ​​​നി​​​കേ​​​ത​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ സ്കൂ​​​ളി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

സ്കൂ​​​ൾ സെ​​​ക്ര​​​ട്ട​​​റി ചി​​​ന്ത​​​നൈ ക​​​വി​​​ദാ​​​സ​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഉ​​​മാ മ​​​ഹേ​​​ശ്വ​​​രി, അ​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ടി​​​യ​​​ന്ത​​​ര​​​പ​​​രി​​​ച​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കി. പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ​​​വും ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​വും ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് നാ​​​ല് ബ​​​സു​​​ക​​​ളി​​​ലാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് യാ​​​ത്ര​​​യാ​​​ക്കി.

 

Tags : Weather Updates HeavyRain Landslide

Recent News

Corehub Up