വിദ്യാഭ്യാസ മന്ത്രി അറിയാൻ
Sunday, February 9, 2020 12:08 AM IST
സർ, കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടിയ ഞങ്ങളോട് എന്താണ് വിവേചനം. കേരള സ്കൂൾ കലോത്സവത്തിലും സ്പെഷൽ സ്കൂൾ കലോത്സവത്തിലും വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റിനോടൊപ്പം 1000 രൂപ കാഷ് അവാർഡും ഇക്കൊല്ലം നൽകുന്നുണ്ട്. എന്നാൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ശാസ്ത്ര പ്രതിഭകൾക്ക് സർട്ടിഫിക്കറ്റ് മാത്രമേ നൽകുന്നുള്ളു. കാഷ് പ്രൈസ് നൽകുന്നില്ല. ഇത് വിവേചനവും അവഗണനയുമല്ലേ? ഞങ്ങളും മാസങ്ങൾ കഷ്ടപ്പെട്ട് പഠിച്ചാണ് സബ് ജില്ല മുതൽ സംസ്ഥാനതലം വരെ മത്സരിച്ച് എ ഗ്രേഡ് നേടിയിട്ടുള്ളത്. ഇക്കാര്യം പരിഗണിച്ച് സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ശാസ്ത്ര പ്രതിഭകൾക്കും കൂടി 1000 രൂപയുടെ കാഷ് പ്രൈസ് നൽകാൻ ഉത്തരവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
റിൻസു എൽസാ റോയി
(ശാസ്ത്രോത്സവം എ ഗ്രേഡ് ജേതാവ് ) സിഎംഎസ് എച്ച്എസ് മുണ്ടിയപ്പള്ളി