തീരദേശം ആശങ്കയിൽ
Monday, July 13, 2020 12:06 AM IST
തീരദേശമേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗവ്യാപനം ആശങ്ക ഉയർത്തുന്നു. ഈ സാഹചര്യത്തിൽ രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കുവാൻ അടിയന്തരനടപടി സ്വീകരിക്കണം. സംസ്ഥാനത്ത് മത്സ്യബന്ധനം ഒരു ചെറിയ കാലയളവിലേക്കെങ്കിലും നിരോധിക്കുന്നതും ആലോചിക്കാവുന്നതാണ് എന്ന് കരുതുന്നു.
ആർ. ജിഷി, കൊല്ലം