ഇശൽ മാത്തോട്ടം സംഗീത വിരുന്ന് ഡിസംബർ ഏഴിന്
Thursday, December 6, 2018 7:17 PM IST
റാസല്‍ഖൈമ: ഇശൽ മാത്തോട്ടം സംഗീത വിരുന്ന് ഡിസംബർ 7 ന് (വെള്ളി) വൈകുന്നേരം 6 മുതല്‍ റാസൽ ഖൈമ കൾച്ചറൽ സെന്‍ററില്‍ നടക്കും. യുഎഇ മാത്തോട്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വര്‍ഷത്തോളമായി നടന്നു വരുന്ന ഓൺലൈൻ സംഗീത മത്സരത്തിന്‍റെ ഗ്രാൻഡ് ഫിനാലെയും, ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവ ഫെയിം സിംഗർ നിസാം കാലിക്കറ്റ് ,സോണിയ നിസാം ,സവിത മഹേഷ് ,സലാം കോഴിക്കോട് ,സംഗീത് സാഗർ എന്നിവർ നടത്തുന്ന സംഗീത സന്ധ്യയും പരിപാടിയുടെ ഭാഗമായിരിക്കും.

ചടങ്ങിൽ വ്യവസായ പ്രമുഖൻ അബ്ദുല്ല കോയ സാഹിബിന് ഉപഹാരം നൽകി ആദരിക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ