കു​വൈ​റ്റ്‌ കെ​എം​സി​സി തൃ​ശൂ​ർ മു​ൻ സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ മ​ണ​ക്കോ​ട്ട് നാ​ട്ടി​ൽ അ​ന്ത​രി​ച്ചു
Friday, July 11, 2025 4:34 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്‌ സി​റ്റി: കു​വൈ​റ്റ്‌ കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി​യും അ​ബ്ബാ​സി​യാ​യ ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഷു​ക്കൂ​ർ നാ​ട്ടി​ൽ അ​ന്ത​രി​ച്ചു. മു​സ്‌​ലിം ലീ​ഗി​നും യൂ​ത്ത് ലീ​ഗി​നും എം​എ​സ്എ​ഫി​നും വേ​ണ്ടി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പ്ര​വാ​സി​യാ​വു​ക​യും കു​വൈ​റ്റ്‌ കെ​എം​സി​സി​യു​ടെ ജി​ല്ലാ, മ​ണ്ഡ​ലം, ഏ​രി​യ, യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ൽ എ​ല്ലാം ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച ഷു​ക്കൂ​റി​ന്‍റെ വേ​ർ​പാ​ട് ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് കു​വൈ​റ്റ്‌ കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ പ​റ​ഞ്ഞു.


പാ​ർ​ട്ടി​ക്കും സ​മു​ദാ​യ​ത്തി​നും സ​മൂ​ഹ​ത്തി​നും വേ​ണ്ടി പ്ര​വാ​സ മ​ണ്ണി​ലും നാ​ട്ടി​ലും നി​ര​ന്ത​രം ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ ഷു​ക്കൂ​റി​ന്‍റെ മ​ര​ണം തൃ​ശൂ​ർ ജി​ല്ല കെ​എം​സി​സി​ക്കും തീ​രാ​ന​ഷ്‌​ട​മാ​ണെ​ന്ന് കെ​എം​സി​സി ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ച​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു.