ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം
Sunday, December 9, 2018 9:45 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​ർ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. 30 മി​നി​റ്റ് അ​വ​ത​ര​ണ ദൈ​ർ​ഖ്യ​മു​ള്ള ര​ച​ന​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. സൃ​ഷ്ടി​ക​ൾ മൗ​ലി​ക​മാ​യി​രി​ക്ക​ണം, വി​വ​ർ​ത്ത​ന​ങ്ങ​ളോ മ​റ്റു നാ​ട​ക​ങ്ങ​ളു​ടെ വ​ക​ഭേ​ദ​ങ്ങ​ളോ ആ​ക​രു​ത്. ഏ​തെ​ങ്കി​ലും ക​ഥ​യോ നോ​വ​ലോ അ​ധി​ക​രി​ച്ചു​ള്ള ര​ച​ന​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. മ​തം, രാ​ഷ്ട്രീ​യം എ​ന്നീ വി​ഷ​യ​ങ്ങ​ളെ പ​ര​മാ​ർ​ശി​ക്കാ​ത്ത​തും യു​എ​ഇ​യി​ലെ നി​യ​മാ​നു​സൃ​ത​വു​മാ​യി​രി​ക്ക​ണം. ര​ച​യി​താ​വി​ന്‍റെ പേ​ര്, പ്രൊ​ഫൈ​ൽ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, പാ​സ്പോ​ർ​ട്ട് വി​സ കോ​പ്പി എ​ന്നി​വ മ​റ്റൊ​രു പേ​ജി​ൽ പ്ര​ത്യേ​കം പി​ൻ ചെ​യ്ത് ഡി​സം​ബ​ർ 25ന​കം നേ​രി​ട്ടോ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി [email protected], ലൈ​ബ്രേ​രി​യ​ൻ [email protected], [email protected] Email ID യി​ലോ അ​യ​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 050-1483087

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള