സ​ഹി​ഷ്ണു​ത വ​ർ​ഷ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Thursday, March 14, 2019 10:42 PM IST
ഫു​ജൈ​റ: യു​എ​ഇ സ​ഹി​ഷ്ണു​ത വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ജൈ​റ ജെം​സ് ഒൗ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സ​ഹി​ഷ്ണു​ത വ​ർ​ഷ​ത്തി​ന്‍റെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ ആ​ക​ർ​ഷ​ക​മാ​യി​രു​ന്നു.

മ​രു​ഭൂ​മി​യി​ൽ നി​ന്നും ലോ​ക​ത്തി​ലെ മു​ൻ​നി​ര രാ​ജ്യ​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്കു​ള്ള യു​എ​ഇ​യു​ടെ വി​ക​സ​ന കു​തി​പ്പു വി​ളി​ച്ചോ​തു​ന്ന നി​ര​വ​ധി പ്രൊ​ജ​ക്ടു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് മി​ഴി​വേ​കി. അ​തി​വേ​ഗ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ ഹൈ​പ്പ​ർ ലൂ​പ്പ്, യു​എ​ഇ​യു​ടെ അ​ഭി​മാ​ന​സ്തം​ഭ​ങ്ങ​ളാ​യ ബു​ർ​ജ് ഖ​ലീ​ഫ, ദു​ബാ​യ് ഫ്രെ​യിം , ചൊ​വ്വ ദൗ​ത്യ പേ​ട​കം, പാം ​ജു​മൈ​റ, ഫെ​റാ​റി വേ​ൾ​ഡ്, ദു​ബാ​യ് വാ​ട്ട​ർ ക​നാ​ൽ തു​ട​ങ്ങി​യ​വ​യു​ടെ മാ​തൃ​ക​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​യി​രു​ന്നു.

പ്രി​ൻ​സി​പ്പ​ൽ ഹി​മ്മ​ത് സിം​ഗ് ധി​ല്ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ഹാ​റൂ​ണ്‍ അ​ഹ്മ​ദ്, സൂ​പ്പ​ർ​വൈ​സ​ർ വി​പി​ൻ, എ​ക്സി​ബി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ജ ല​ക്ഷ്മി, ഡ​ഗ്ല​സ് ജോ​സ​ഫ്, സെ​ലി​ൻ ബേ​ബി, മു​ബ​ഷി​റ എ​ന്നി​വ​ർ നേ​തൃ​ത്വം നി​ൽ​കി.

റി​പ്പോ​ർ​ട്ട്: ഡ​ഗ്ല​സ് ജോ​സ​ഫ്