കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ അ​ൽ മ​ഷാ​ൻ ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച
Tuesday, April 23, 2019 10:18 PM IST
കു​വൈ​ത്ത്: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ൻ കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന അ​ൽ മ​ഷാ​ൻ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ര​ണ്ടാ​മ​ത് ഓ​ൾ ഇ​ന്ത്യാ സെ​വ​ൻ എ ​സൈ​ഡ് പ്രൈ​സ് മ​ണി ഓ​പ്പ​ണ്‍ ഏ​ക​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ 26 വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 6 മു​ത​ൽ ബ​യാ​ൻ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് & സ്പോ​ർ​ട്സ് ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്ക​പ്പെ​ടും. കു​വൈ​ത്തി​ലെ പ്ര​മു​ഖ പ​തി​നെ​ട്ടു ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​യി​രി​ക്കും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ കൂ​ടാ​തെ 250 ഡോ​ള​ർ പ്രൈ​സ് മ​ണി​യും റ​ണ്ണേ​ഴ്സി​ന് 150 ഡോ​ള​ർ പ്രൈ​സ് മ​ണി​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

കു​വൈ​ത്തി​ലെ എ​ല്ലാ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ​യും ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ആ​റി​ന് ബ​യാ​ൻ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

ടൂ​ർ​ണ്ണ​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യാ​ക്കൂ​ബ് എ​ല​ത്തൂ​ർ 99783716, റ​ഫീ​ക്ക് ന​ടു​ക്ക​ണ്ടി 97398453, ഖാ​ദ​ർ എ​ല​ത്തൂ​ർ 66771980, നാ​സ​ർ എം ​കെ 66780404 ഷാ​ഫി എ​ൻ 60326035 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ