മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Saturday, October 18, 2025 9:20 AM IST
കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ട സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്നത്.
സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ശനിയാഴ്ച രാവിലെ എട്ടിന് ജലനിരപ്പ് 138.25 അടിയായിട്ടുണ്ട്.
പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.