മെഗാ സമ്മർ ഓഫറുകളുമായി കല്യാണ്‍ ജ്വലേഴ്സ്
Friday, July 5, 2019 8:09 PM IST
കുവൈത്ത്: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാണ്‍ ജ്വലേഴ്സ് ഉപയോക്താക്കൾക്കായി വന്പൻ സമ്മർ ഓഫറുകൾ അവതരിപ്പിക്കുന്നു. കല്യാണ്‍ ജ്വലേഴ്സിൽനിന്നും ആഭരണങ്ങൾ വാങ്ങുന്പോൾ20 ശതമാനം വരെ കാഷ്ബാക്ക് ഡയമണ്ട് ആഭരണങ്ങൾക്കായി ജനപ്രിയമായ വണ്‍ പ്ലസ് ത്രീ ഓഫർ എന്നിവയാണ് മെഗാ സമ്മർ ഓഫറിന്‍റെ പ്രത്യേകത.

കൂടാതെ പഴയ സ്വർണം മാറ്റിയെടുക്കുന്പോൾ 100 ശതമാനം മൂല്യവും ലഭിക്കും. ഓഗസ്റ്റ് 19 വരെ കല്യാണ്‍ ജ്വലേഴ്സിന്‍റെ കുവൈത്തിലെ എല്ലാ ഷോറൂമുകളിലും മെഗാ സമ്മർ ഓഫർ ലഭ്യമാണ്.
ഓഫർ കാലയളവിൽ അണ്‍കട്ട്, പോൾക്കി, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ വാങ്ങുന്പോൾ പർച്ചേസിന് അനുസൃതമായി 20 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. 22 കാരറ്റ് സ്വർണാഭരണങ്ങൾ മാറ്റിയെടുക്കുന്പോൾ 100 ശതമാനം മൂല്യവും ലഭിക്കും. ഒരു ഡയമണ്ട് ആഭരണം വാങ്ങുന്പോൾ മൂന്ന് പീസ് ഡയമണ്ട് ആഭരണങ്ങൾ സൗജന്യമായി ലഭിക്കുന്ന ഏറെ ജനപ്രിയമായ വണ്‍ പ്ലസ് ത്രീ ഓഫറും ഇതോടൊപ്പം അവതരിപ്പിക്കുന്നു. എത്ര കുറഞ്ഞ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കും വണ്‍ പ്ലസ് ത്രീ ഓഫർ സ്വന്തമാക്കാം.

ഒന്നിലധികം ഓഫറുകളുള്ള ഈ പ്രചാരണപരിപാടി നാട്ടിലേയ്ക്ക് വേനൽ അവധിക്ക് പോകുന്നവർക്കും വിവാഹാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുന്നവർക്കും പ്രയോജനപ്പെടുത്താം.

ഈ സീസണിലെ മെഗാ പ്രചാരണപരിപാടി അവതരിപ്പിക്കാൻ ഏറെ സന്തോഷമുണ്ടെ ന്ന് കല്യാണ്‍ ജ്വലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങൾക്ക് അനുസരിച്ച് ആഭരണങ്ങൾ വാങ്ങുന്നതിന് ഉപകരിക്കുന്നതാണ് ഈ ഓഫറുകൾ. വിവാഹാവശ്യത്തിനായി സ്വർണം വാങ്ങുന്നവർക്കും അവധിക്കാല ഷോപ്പിംഗ് നടത്തുന്നവർക്കും ആഭരണപ്രേമികൾക്കും വിവിധതലങ്ങളിലുള്ള ഈ ഓഫറുകൾ ഏറെ ഇഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ