അ​ഡ്നോ​ക് പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ പ്രീ​മി​യം സേ​വ​നം ര​ണ്ട് മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​ക്കു​ന്നു
Monday, July 8, 2019 11:03 PM IST
അ​ബു​ദാ​ബി: ക​ന​ത്ത ചൂ​ട് പ​രി​ഗ​ണി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ത്ഥം അ​ഡ്നോ​ക് പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ പ്രീ​മി​യം സേ​വ​നം ര​ണ്ട് മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​ക്കു​ന്നു.

ജൂ​ലൈ, ഓ​ഗ​സ്റ്റ്് മാ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11 മു​ത​ൽ 5 വ​രെ​യാ​ണ് സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​കു​ക. മു​ൻ​പ് പെ​ട്രോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ 10 ദി​ർ​ഹം അ​ധി​കം ന​ൽ​കു​ന്പോ​ൾ മാ​ത്ര​മാ​ണ് പ്രീ​മി​യം സേ​വ​നം ല​ഭി​ച്ചി​രു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ​ത​ന്നെ വാ​ഹ​ന​ങ്ങ​ളി​ൽ പെ​ട്രോ​ൾ നി​റ​ക്ക​ണ​മാ​യി​രു​ന്നു .

അ​ഡ്നോ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ന്ധ​അ​ഡ്നോ​ക് വാ​ല​റ്റ് ന്ധ ​എ​ന്ന ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാ​കും ര​ണ്ടു​മാ​സ​ത്തെ സൗ​ജ​ന്യ സേ​വ​നം ല​ഭി​ക്കു​ക . മ​റ്റു​ള്ള​വ​ർ​ക്ക് ജൂ​ലൈ മാ​സ​ത്തി​ൽ മാ​ത്ര​മേ സൗ​ജ​ന്യം അ​നു​വ​ദി​ക്കൂ . ക​ന​ത്ത ചൂ​ടു​ള്ള ദി​ന​ങ്ങ​ളി​ൽ സ്വ​യം പെ​ട്രോ​ൾ നി​റ​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് " ​ഹ​ലോ സ​മ്മ​ർ '​എ​ന്ന പു​തി​യ സേ​വ​ന​വു​മാ​യി അ​ഡ്നോ​ക് രം​ഗ​ത്ത് എ​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള